മാമലക്കണ്ടത്തിന് വേണം ഒരാശുപത്രി
text_fieldsഅടിമാലി: ചികിത്സ സൗകര്യങ്ങളുടെ കുറവ് കുടിയേറ്റ ഗ്രാമമായ മാമലക്കണ്ടത്തെ ദുരിതത്തിലാക്കുന്നു. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന മാമലകണ്ടം ജില്ലകളുടെ പുനര്‍ നിര്‍ണ്ണയത്തോടെ എറണാകുളം ജില്ലയുടെ ഭാഗമായെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെറിയൊരു പനി വന്നാല്‍ പോലും 30 കിലോമീറ്റര്‍ അകലെ അടിമാലിയിലോ 50 കിലോമീറ്റര്‍ അകലെ കോതമംഗലത്തോ പോകണം. ബസ് സര്‍വിസ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ടാക്സികളെ ആശ്രയിക്കണം.
കുട്ടമ്പുഴ പഞ്ചായത്തിലെ പത്തും 11ഉം വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മാമലക്കണ്ടം. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടന്ന് പഴംബ്ലിച്ചാല്‍ വഴി ആറാംമൈലിലേക്കുളള പാതയാണ് പ്രധാന വഴി. ആയൂർവേദ ആശുപത്രിയും ഹോമിയോ ആശുപത്രിയുമാണ് മാമലകണ്ടത്ത് ആകെയുളളത്.
അവികസിത ആദിവാസി ഗ്രാമമായ കുറത്തിക്കുടിയും മാമലക്കണ്ടത്തോട് ചേര്‍ന്ന് കിടക്കുന്നു. രാത്രികാലത്ത് കാനന പാതകളില്‍ കാട്ടാന സാന്നിധ്യം പതിവാണ്. ഇക്കാരണം കൊണ്ട് തന്നെ രാത്രിയില്‍ പുറംലോകത്തെത്തി ചികിത്സ തേടുക മാമലക്കണ്ടംകാര്ക്ക് വെല്ലുവിളിയാണ്. മാമലക്കണ്ടത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിച്ചാല്‍ മാമാലക്കണ്ടം നിവാസികള്‍ക്ക് പുറമെ കുറത്തിക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.