പട്ടയമില്ല; കുടിയേറ്റ കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു
text_fieldsഅടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും കൈവശഭൂമിക്ക് പട്ടയമില്ലാത്തതിനെത്തുടർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന ആനുകൂല്യം നഷ്ടപ്പെടുന്നു.
കേന്ദ്ര പദ്ധതികളായ പി.എം. കിസാൻ ഉള്‍പ്പെടെ ആനുകൂല്യത്തിന് കര്‍ഷകര്‍ കാത്തിരിക്കുകയാണ്. 1977ന് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ പട്ടയം നല്കാന് ഒരു വേഗവുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. തങ്ങളുടെ കൈവശ ഭൂമിയിലുള്ള കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ പോലും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമുണ്ട്. പ്രകൃതിക്ഷോഭങ്ങളടക്കം ഒരോവര്‍ഷവും കോടികളുടെ നഷ്ടത്തിെൻറ കണക്കാണ് ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കേൾക്കുന്നത്. എന്നാല്‍, പട്ടയമില്ലെന്ന കാരണത്താല്‍ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഈ വര്‍ഷം പ്രധാനമന്ത്രിയുടെ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതി (പി.എം കിസാന്‍) വീണ്ടും തുടങ്ങിയപ്പോഴും ജില്ലയുടെ മലയോര മേഖലയിലെ ആയിരക്കണക്കിന് കൈവശകര്‍ഷകര്‍ പദ്ധതിക്ക് പുറത്തായി.
ഭൂമിക്ക് പട്ടയമില്ലെന്ന കാരണത്താലാണിത്. കേരളത്തില്‍ കര്‍ഷകരുടെ പുതിയ അപേക്ഷ സ്വീകരിക്കുന്നത് മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വീണ്ടും തുടങ്ങുമ്പോള്‍ കൈവശ കര്‍ഷകരെയും ഉള്പ്പെടുത്താനിടയുണ്ടെന്ന് കൃഷി ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയത് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ വര്‍ഷം മൂന്നുതവണയായി 6000 രൂപ പ്രധാനമന്ത്രി നേരിട്ടുനല്‍കുന്ന പദ്ധതിയാണ് പി.എം കിസാന്‍. ഭൂമിയുടെ കരം അടച്ച രസീതും ആധാര്‍കാര്‍ഡും ബാങ്ക് രേഖകളും നല്‍കിയാണ് പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ നല്‍കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് സഹായം ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, യഥാർഥ കര്‍ഷകരായ കൈവശഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു രേഖയുമില്ല. പട്ടയം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഭൂമിയുടെ കരം ഒടുക്കാന്‍ കഴിയില്ല. കൈവശ കര്‍ഷകരെ സംബന്ധിച്ചിടത്തോളം മറ്റ് സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കാറില്ല. ബാങ്കുകളും ഇവര്‍ക്ക് വായ്പ നല്‍കാറില്ല. ജില്ലയില്‍ ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കിലാണ് കൈവശ കര്‍ഷകര്‍ ഏറ്റവുമധികമുള്ളത്. കല്ലാര്‍കുട്ടി 10 ചെയിന്‍ മേഖലയില്‍ മാത്രം 3500 കര്‍ഷക കുടുംബങ്ങളുണ്ട്. ഇവര്‍ക്കാര്‍ക്കും പട്ടയമില്ല. പട്ടയം നല്‍കുന്നതിനായി ഭൂമിയുടെ അളവും പരിശോധനയുമെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനി കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ പട്ടയം നല്‍കുന്നതിനുള്ള നടപടിയാകൂ. ഇതോടെ പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിസന്ധിയില്‍ നില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.