Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightതൊട്ടിയാർ ജലവൈദ്യുതി...

തൊട്ടിയാർ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം വൈകുന്നു

text_fields
bookmark_border
തൊ​ട്ടി​യാ​റി​ൽ അ​ണ​ക്കെ​ട്ട്
cancel
camera_alt

തൊ​ട്ടി​യാ​റി​ൽ അ​ണ​ക്കെ​ട്ട് ക​വി​ഞ്ഞെ​ഴു​കു​ന്ന വെ​ള്ളം

അ​ടി​മാ​ലി: സം​സ്ഥാ​നം രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ തൊ​ട്ടി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ഇ​തോ​ടെ കാ​ല​വ​ർ​ഷ​ത്തി​ൽ ദേ​വി​യാ​ർ​പു​ഴ​യി​ലൂ​ടെ തൊ​ട്ടി​യാ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പാ​ഴാ​കും.

മു​ൻ വൈ​ദ്യു​തി മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ പ​ദ്ധ​തി 20 വ​ർ​ഷം അ​ടു​ക്കാ​റാ​യി​ട്ടും ക​മീ​ഷ​ൻ ചെ​യ്യാ​നാ​യി​ട്ടി​ല്ല. 40 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള നി​ല​യ​ത്തി​ൽ 10 മെ​ഗാ​വാ​ട്ട് ജ​ന​റേ​റ്റ​റി​ന്‍റെ ക​മീ​ഷ​നി​ങ് മേ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്ര​യ​ൽ റ​ണ്ണും ന​ട​ന്നു. ദേ​വി​യാ​ർ പു​ഴ​യു​ടെ ഭാ​ഗ​മാ​യ വാ​ള​റ​ക്ക് സ​മീ​പം തൊ​ട്ടി​യാ​റി​ൽ ത​ട​യ​ണ നി​ർ​മി​ച്ച് പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് കാ​ഞ്ഞി​ര​വേ​ലി​യി​ൽ നി​ർ​മി​ച്ച നി​ല​യ​ത്തി​ൽ വെ​ള്ളം എ​ത്തി​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കും വി​ധ​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 2009ൽ 207 ​കോ​ടി​ക്കാ​ണ് ടെ​ൻ​ഡ​ർ ന​ട​ന്ന​ത്.

എ​ന്നാ​ൽ, പ​ണി പാ​തി​വ​ഴി​യി​ൽ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ക​രാ​ർ റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് 2018ൽ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ ശേ​ഷം 280 കോ​ടി​ക്ക് വീ​ണ്ടും ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

തൊ​ട്ടി​യാ​ർ മു​ത​ൽ പ​ത്താം​മൈ​ലി​ന് സ​മീ​പം​വ​രെ പു​ഴ​യു​ടെ ഇ​രു​ക​ര​യി​ലു​മാ​യി 10 ഹെ​ക്ട​റോ​ളം ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി വൈ​ദ്യു​തി വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു. ദേ​വി​യാ​ർ​പു​ഴ​ക്ക്​ കു​റു​കെ 222 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ത​ട​യ​ണ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

അ​നു​ബ​ന്ധ​മാ​യി 199 മീ​റ്റ​ർ നീ​ള​ത്തി​ൽ ട​ണ​ലും 1250 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പെ​ൻ​സ്റ്റോ​ക്കും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 2.05 മീ​റ്റ​റാ​ണ് പെ​ൻ‌​സ്റ്റോ​ക്കി​ന്‍റെ വ്യാ​സം. ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​ന​ത്തി​ന്​ പി​ന്നാ​ലെ 30 മെ​ഗാ​വാ​ട്ടി​ന്‍റെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യും വി​ധം നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, കാ​ല​വ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​യി​ട്ടും പ​ദ്ധ​തി​യു​ടെ ക​മീ​ഷ​നി​ങ് വൈ​കു​ന്ന​ത് തൊ​ട്ടി​യാ​റി​ലെ വെ​ള്ളം പാ​ഴാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsThottiyar Hydropower Project
News Summary - Inauguration of Thottiyar hydropower project delayed
Next Story