മൂന്നാറിൽ നീലവസന്തം വിരിയിച്ച് ജാക്രന്ത പൂക്കൾ
text_fieldsഅടിമാലി: മൂന്നാർ ഹിൽസ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ജാക്രന്ത പൂക്കൾ വിരിഞ്ഞു. ജാക്രന്തയുടെ വിദൂരദൃശ്യം സന്ദർശകർക്ക് പച്ച ഇലകളില്ലാത്ത ഒരു വലിയ മരത്തിന്റെ പൂർണമായ നീല നിറം നൽകുന്നു. പ്രാദേശികമായി നീലവാക എന്ന് വിളിക്കപ്പെടുന്ന ഇത് ഇപ്പോൾ സന്ദർശകരുടെ പ്രധാന ആകർഷണമാണ്. മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ മൂന്നാർ-മറയൂർ പാതയിലാണ് ജാക്രന്തമരങ്ങൾ പൂത്തുനിൽക്കുന്നത്. റോഡിന്റെ ഇരുവശവും തേയിലകൾക്ക് ഇടയിലും പൂത്തുനിൽക്കുന്ന നിലവസന്തം കാണാൻ പ്രത്യേക കുളിർമയാണ്.
ഡിസംബറിൽ ഇലകൾ പൊഴിയുന്ന ജാക്രന്ത മരങ്ങൾ മാർച്ചിൽ പൂവിടാൻ തുടങ്ങും ഏപ്രിൽ അവസാനംവരെ പൂവിട്ടുനിൽക്കും. ജാക്രന്ത മരങ്ങൾ ബ്രിട്ടീഷുകാർ ഒരു അലങ്കാര വൃക്ഷമായി നട്ടുപിടിപ്പിച്ചതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.