വിനോദസഞ്ചാര വികസനം: കല്ലാര്‍കുട്ടിക്ക് സാധ്യതകളേറെ
text_fieldsഅടിമാലി: കല്ലാര്‍കുട്ടി മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. പേക്ഷ, ചുരുക്കം സഞ്ചാരികള്‍ മാത്രമാണ് എത്തുന്നത്. പ്രദേശത്തെ മറ്റ് സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാല്‍ കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കാം.
തോട്ടാപ്പുരയിലെ തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കും. കരമാര്‍ഗത്തിന് പുറമെ ബോട്ടിങ് കേന്ദ്രത്തിൽനിന്ന് ഇവിടേക്ക് ജലമാര്‍ഗവും എത്താം. കല്ലാര്‍കുട്ടി മേഖലയിലെ ആളൊഴിഞ്ഞ കെ.എസ്.ഇ.ബി കെട്ടിടങ്ങളും വിനോദസഞ്ചാര സാധ്യതക്കായി പ്രയോജനപ്പെടുത്താം. നായ്ക്കുന്ന് മേഖലയിലെ ആളുകള്‍ അണക്കെട്ടിന് കുറുകെ കടന്ന് കല്ലാര്കുട്ടിയിലേക്ക് എത്തുന്നത് വള്ളം ഉപയോഗിച്ചാണ്.
ഇവിടെ തൂക്കുപാലം നിര്‍മിച്ചാൽ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. കൊന്നത്തടി പഞ്ചായത്തിലെ വിവിധ വ്യൂപോയൻറുകള് ടൂറിസം സാധ്യത തുറന്നിടുന്നു. കല്ലാര്‍കുട്ടി മേഖലയില്‍ തരിശുകിടക്കുന്ന വൈദ്യുതി വകുപ്പിെൻറ ഭൂമിയില്‍ ഉദ്യാനവും ഒരുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.