Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകോവിഡ് നിയന്ത്രണം;...

കോവിഡ് നിയന്ത്രണം; തകര്‍ന്നടിഞ്ഞ് വ്യാപാരമേഖല

text_fields
bookmark_border
covid
cancel

അടിമാലി: കോവിഡ് വ്യാപനത്തി​െൻറ ഭാഗമായ നിയന്ത്രണങ്ങളില്‍ തകര്‍ന്ന്​ വ്യാപാരമേഖല. വിഷു-റമദാന്‍ സീസണ്‍ മുന്നില്‍ക്കണ്ട് ലക്ഷക്കണക്കിനു രൂപയുടെ സ്​റ്റോക്ക് എത്തിച്ചവരെല്ലാം കച്ചവടമില്ലാതെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. പട്ടണങ്ങളില്‍ ആളൊഴിഞ്ഞതോടെ മിക്ക ദിവസവും കച്ചവടം വളരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. വൈദ്യുതി ചാര്‍ജ്, വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവകൂടി കണ്ടെത്തേണ്ടിവരുമ്പോള്‍ കൂടുതല്‍ കടം വാങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന സ്ഥിതിയിലാണിവര്‍.

പഞ്ചായത്ത് കെട്ടിടങ്ങളില്‍ വാടകക്ക് ഇരിക്കുന്ന വ്യാപാരികളും ദുരിതത്തിലാണ്. വാടക കുടിശ്ശികയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസും കരാര്‍ റദ്ദാക്കലും തകൃതിയായി നടക്കുന്നു. ദേവികുളത്ത് ഇത്തരത്തില്‍ നിരവധി കരാറുകളാണ് റദ്ദാക്കിയത്. പതിറ്റാണ്ടുകളായി വ്യാപാരം നടത്തുന്നവരുടെ കരാറുകളാണ് റദ്ദാക്കിയത്​. ടെക്‌സ്‌റ്റൈല്‍സ്, ഫാന്‍സി, ഫുട്​വെയര്‍ സ്ഥാപനങ്ങള്‍ക്കാണ്​ കൂടുതല്‍ തിരിച്ചടി.

ആദ്യ ലോക്ഡൗണ്‍ കാലത്ത് കെട്ടിക്കിടന്ന സ്​റ്റോക്കുകള്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിച്ചതുമൂലമുണ്ടായ നഷ്​ടം ഇതുവരെ മറികടക്കാനായില്ലെന്ന്​ വ്യാപാരികള്‍ പറയുന്നു. പച്ചപിടിച്ചുവരുന്നതി​െൻറ ലക്ഷണം കണ്ടുതുടങ്ങുമ്പോഴേക്കും രണ്ടാം വ്യാപനവും അതി​െൻറ ഭാഗമായ നിയന്ത്രണങ്ങളും എത്തി. സ്വര്‍ണം പണയം​െവച്ചും കൊള്ളപ്പലിശക്ക്​​ കടമെടുത്തുമാണ്​ മിക്ക വ്യാപാരികളും പിടിച്ചുനില്‍ക്കുന്നത്.

ഹോട്ടല്‍ മേഖലയും വലിയ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കിയിരിക്കുകയാണ്. ജി.എസ്.ടി, നോട്ടുനിരോധനം, രണ്ടു മഹാപ്രളയങ്ങള്‍ എന്നിവക്കു പുറമേ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ കൂടിയായതോടെ തകര്‍ച്ചയുടെ പടുകുഴിയിലാണ്​ വ്യാപാരമേഖല. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് 7.30ന് കടകള്‍ അടയ്ക്കണം. ഇത് കച്ചവടത്തെ സാരമായി ബാധിക്കുന്നു. രാത്രികാല ഭക്ഷണ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

കോവിഡ് രൂക്ഷമായതോടെ സന്ധ്യ മയങ്ങുമ്പോഴേക്കും നിരത്ത്​ വിജനമാകും. ഫലത്തില്‍ വൈകീട്ട് നാല്​-അഞ്ച്​ വരെയെ കച്ചവടം നടക്കൂ. അതും ശരാശരിയിലും കുറഞ്ഞ കച്ചവടം. വരുമാനവും തുച്ഛം. സര്‍ക്കാറില്‍നിന്ന്​ സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് വ്യാപാരികള്‍ പറയുന്നു.


നിയന്ത്രണങ്ങള്‍ കൂടുതലും വ്യാപാരികള്‍ക്ക്
അടിമാലി: കോവിഡ് കാല നിയന്ത്രണങ്ങളെല്ലാം വ്യാപാരികളുടെ മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുകയാണെന്ന്​​ ആക്ഷേപം. കോവിഡ് മഹാമാരി ചെറുക്കേണ്ടതി​െൻറ പേരില്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ കൊണ്ടുവന്നും വന്‍ തുക പിഴ ഈടാക്കിയും ഭരണകൂടവും പൊലീസും വ്യാപാരികളെ പിഴിയുകയാണെന്ന്​ വ്യാപാരികൾ പറയുന്നു. നിയന്ത്രണങ്ങളോടു സഹകരിക്കാന്‍ വ്യാപാരി സമൂഹം ഒരുക്കമാണെന്നും എന്നാൽ, അതി​െൻറ ഭാഗമായുണ്ടാകുന്ന നഷ്​ടം മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.എം. ബേബി പറഞ്ഞു. അധികാരത്തിലിരിക്കുന്ന രാഷ്​ട്രീയക്കാര്‍ക്കോ ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ കോവിഡ് കാലത്ത്​ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. എല്ലാവര്‍ക്കും കൃത്യമായ വരുമാനം ലഭിക്കുന്നുണ്ടെന്നുമാത്രമല്ല, ശമ്പള വര്‍ധനയും പ്രഖ്യാപിക്കുന്നു. എന്നാല്‍, വ്യാപാരികളുടെ സ്ഥിതി അതല്ല. വ്യാപാരികളും തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന സാധാരണക്കാര്‍ കടക്കെണിയുടെ നടുക്കടലിലാണെന്ന്​ പി.എം. ബേബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busines newsAdimaly#Covid19
News Summary - Kovid control; The collapsed business sector
Next Story