‘കൃഷി ഓഫിസറില്ലാതെ ഒരു കൃഷിഭവൻ’
text_fieldsഅടിമാലി: കൃഷി ഓഫിസറില്ലാതെ ഒരു കൃഷിഭവൻ. രാജാക്കാട് കൃഷിഭവനിലാണ് ഓഫിസറില്ലാത്തത്. കൃഷി ഓഫിസർ സ്ഥലം മാറിപ്പോയിട്ട് മാസം ആറു കഴിഞ്ഞു. പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. രാജകുമാരിയിലെ കൃഷി ഓഫിസർ ഇടക്കൊന്ന് വന്നുപോകുന്ന സ്ഥിതിയാണ് രാജാക്കാടിനുള്ളത്. കാർഷിക മേഖലയായ ഇവിടെ ഓഫിസറില്ലാത്തത് കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
അടിയന്തരമായി കൃഷി ഓഫിസറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. കൊടുംവരൾച്ച കഴിഞ്ഞ് ഇപ്പോൾ കാലവർഷവും ആരംഭിച്ചു. ഈ സാഹചര്യത്തിൽ നിരവധി കർഷകർക്കാണ് വിള നാശമുണ്ടായിട്ടുള്ളത്. എന്നാൽ, കൃഷി ഓഫിസറെ നിയമിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നുമില്ല. വകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയും ഇതൊന്നുമറിഞ്ഞ മട്ടില്ല. ഈ നില തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് വിവിധ കർഷക സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.