കുതിരകുത്തി ടൂറിസം വികസനം അവതാളത്തിൽ
text_fieldsഅടിമാലി: വിനോദ സഞ്ചാര സാധ്യതകൾ ഏറെയുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പഞ്ചായത്തിലെ വാളറ, പത്താം മൈൽ മേഖല മുരടികുന്നു. വരയാടുകളുടെ വരെ സാന്നിധ്യമുള്ള കുതിര കുത്തി, പ്രശസ്ത വെള്ളച്ചാട്ടങ്ങളായ ചീയപ്പാറ, വാളറ എക്കോ പോയന്റ് മേഖലയായ കാട്ടമ്പല പ്രദേശം, വിദൂര ദൃശ്യങ്ങൾ, മൊട്ടക്കുന്നുകൾ തുടങ്ങിയ കാഴ്ചകൾ ഈ നാടിന്റെ പ്രത്യേകതയാണ്. എങ്കിലും ടൂറിസം ഭൂപടത്തിൽ സ്ഥായിയായി മാറാൻ പ്രദേശത്തിനു കഴിഞ്ഞിട്ടില്ല. കുതിര കുത്തിയെ ബന്ധിപ്പിക്കുന്ന റോഡ് വികസനമില്ലായ്മ വലിയൊരു പോരായ്മയായി പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. സഞ്ചാരികൾക്ക് നടപ്പാതയും റോഡുകളും അനിവാര്യമാണ്. ഇടുക്കി-എറണാകുളം ജില്ല അതിർത്തിയായി വരുന്ന പ്രദേശമാണ് കുതിരകുത്തി. പാർക്കിനും അനുയോജ്യമായ മേഖല. മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഉറവകൾ വേനൽക്കാലത്തും ഇവിടെ വറ്റാറില്ല.
തൊട്ടിയാർ ഡാം കേന്ദ്രീകരിച്ച് ബോട്ട് സർവിസ് തുടങ്ങാനും കഴിയും. അഡ്വഞ്ചർ സ്പോർട്സ് സൗകര്യങ്ങൾ ഒരുക്കാനും പല സംരംഭകരും എത്തിയതാണ്. ഇതിനായി ഭൂമി ഏറ്റെടുക്കൽ അന്വേഷണവുമുണ്ടായി. എന്നാൽ വനം വകുപ്പ് തടസം വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.