ദേശീയപാത വികസനത്തിന് മണ്ണെടുത്തു; വീടുകൾ അപകടാവസ്ഥയിൽ
text_fieldsഅടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാത വികസനത്തിനായി മണ്ണെടുത്തതിനെ തുടർന്ന് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് വീടുകൾക്ക് ഭീഷണിയായി മാറി. കൂമ്പൻപാറ തുറവക്കൽ മനോജ്, പാറാപ്പാട്ട് സുബൈർ എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. ദേശീയ പാത വികസനത്തിന്റെ പേരിലുള്ള മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന പരാതിക്കിടയിലാണ് ഈ സംഭവം.
രണ്ട് വീട്ടിലും കുട്ടികളും, പ്രായമേറിയ മാതാപിതാക്കളുമുണ്ട്. കാലവർഷം കൂടിയായതോടെ ഇവരുടെ ആശങ്ക ഇരട്ടിയായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും, അധികാരികൾക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.