കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി
text_fieldsഅടിമാലി: ചെങ്കുളം അണക്കെട്ടിനു സമീപം കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആനച്ചാൽ - വെള്ളത്തൂവൽ റോഡിൽ ചെങ്കുളം ഹൈഡൽ ടൂറിസത്തിന് സമീപം ക്വാറിയിലാണ് സംഭവം.
ആലപ്പുഴ ചേർത്തല സ്വദേശികളായ കൊച്ചാച്ചൻ പറമ്പിൽ നിഖിൽ ( 27 ), മനീഷ ഭവനിൽ യതു ( 26 ), മുത്തുവിലാസം അജിത് ( 26 ) എന്നിവരാണ് പിടിയിലായത്. ചേർത്തല സ്വദേശിയായ പുളിക്കത്തറയിൽ രാജേഷിന്റെ ഉടമസ്ഥതയിലാണ് ലോറി. തേജസ് എന്ന് പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ച് റിസോർട്ടുകളിൽ കയറി മാലിന്യം ശേഖരിക്കുക്യാണ് രീതി.
എറണാകുളത്ത് പ്ലാന്റിൽ കൊണ്ടുപോയി സംസ്ക്കരിക്കും എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലോഡിന് 18,000 രൂപ ഈടാക്കിയാണ് ഇവർ കക്കൂസ് മാലിന്യം ശേഖരിക്കുന്നത്. തുടർന്ന് വഴിയരികിൽ തള്ളുന്നതാണ് രീതി. ഇന്നലെ അഞ്ച് ലോഡ് മാലിന്യം എടുക്കുന്നതിനാണ് വിവിധ സ്ഥാപനങ്ങളിൽ ഏറ്റിരുന്നത്. ആദ്യ ലോഡാണ് പിടിക്കപ്പെട്ടത്.
വണ്ടിയും, ആളുകളെയും വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.