സാമഗ്രികള്‍ക്ക് ചൂടൻ വില; നിര്‍മാണമേഖലയില്‍ സ്തംഭനാവസ്ഥ
text_fieldsഅടിമാലി: നിർമാണ സാധനസാമഗ്രികളുടെ ക്ഷാമവും ഏകീകരണമില്ലാത്ത വിലയും നിമിത്തം കെട്ടിടനിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി. കരിങ്കല്ല്, മണല്‍ മുതലായവയുടെ ക്ഷാമം നിര്‍മാണമേഖലയെ തകർക്കുകയാണ് .ഇതിന് പുറമെ സിമന്റ്,കമ്പി എന്നിവയുടെ വിലവര്‍ധനയില്‍ തൊഴില്‍ദാതാക്കള്‍ പ്രവൃത്തി നിര്ത്തിെവച്ചതോടെ തൊഴിലാളികള്‍ പണിയില്ലാതെ വലയാന്‍ തുടങ്ങി. ഇതരസംസ്ഥാന തൊഴിലാളികളുടെ തള്ളിച്ചയില്‍ തൊഴില്‍രാഹിത്യം നേരിട്ടുതുടങ്ങിയവര്, സാധനസാമഗ്രികള്‍ക്ക് ക്ഷാമം വന്നതോടെ പൂര്‍ണമായും തൊഴില്‍രഹിതരായി മാറി.
കരിങ്കല്ലിന് വന്ന വിലക്കയറ്റമാണ് പ്രതിസന്ധി രൂക്ഷമാക്കിയതും തൊഴില്രാഹിത്യമുണ്ടാക്കിയതും. പാരിസ്ഥിതിക പ്രശ്നങ്ങല്‍ ഉയര്‍ത്തി ജില്ലയിലെ ഭൂരിഭാഗം പാറകോറികളും അടച്ച് പൂട്ടി. ഇതോടെ 200 അടി കരിങ്കലിന് 12000 ന് മുകളിലായി വില. മണൽ, മെറ്റൽ എന്നിവക്കും വില ഉയർന്നു .ഇടുക്കിയിലേക്ക് കല്ല് പ്രധാനമായി എത്തുന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. ഇതാണ് വില വര്‍ദ്ധനക്ക് കാരണം. ലോറി ഉടമകള്‍ കല്ലിനു തോന്നിയപോലെ വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. അടുത്തിടെ മെറ്റല്‍, എം.സാന്റ് എന്നിവക്കും അടിക്ക് 10 മുതല്‍ 25 രൂപവരെ വില ഉയര്‍ത്തി.
പരിസ്ഥിതി ലോല മേഖല എന്ന ഗണത്തിൽ പെടുത്തിയാണ് പാറമടകൾക്കും പുഴകളിൽ നിന്നുള്ള മണൽ വാരലിനും നിരോധനം വന്നത്. എന്നാൽ പുഴകളിൽ നിന്ന് മണൽ വാരാത്തത് മൂലം പുഴകൾ നികന്നു. മണൽ നിറഞ്ഞ് അണക്കെട്ടുകളുടെ സംഭരണ ശേഷി കുറഞ്ഞു. മഴ പെയ്താൽ ഇതുമൂലം പ്രളയം നിത്യസംഭമായി മാറി. ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മണൽ വാരുകയാണ് പോംവഴി. ഇത് വഴി സർക്കാർ ഖജനാവിലേക്കും പണം കൂടുതലെത്തും. അണക്കെട്ടുകളിൽ ജല സംഭരണം കൂടും. എന്നിട്ടും അധികൃതർ കാണ്ണടച്ച് ഇരിക്കുന്നു.
നിർമാണ സാമഗ്രികളുടെ വില തോന്നുന്നതു പോലെ ഉയർന്നതോടെ പല കെട്ടിടങ്ങളും ഭാഗികമായി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയ പാറക്കോറികള്ക്കെല്ലാം അനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ത്രിതല പഞ്ചായത്തുകളിലെ 80 ശതമാനം നിര്‍മ്മാണങ്ങളും സ്തംഭനാവസ്ഥയിലാണ്. കല്ല് ഉള്‍പ്പെടെ നിര്‍മാണസാധനങ്ങളുടെ വില ഏകീകരണമില്ലാതെയും ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചും തൊഴില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിര്‍മാണമേഖലയിലെ നീതിയില്ലായ്മക്കെതിരെ ശബ്ദിക്കാനും തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ടിയും സംഘടനകള്‍ രംഗത്തിറങ്ങാത്തതു സങ്കടമാണെന്നു തൊഴിലാളികള്‍ പറഞ്ഞു.
ഈ രംഗത്തെ വിലവര്‍ധനയ്ക്കെതിരെ മുന്‍കാലത്ത് ലോറി തടഞ്ഞും മറ്റും പ്രക്ഷോഭം നയിച്ച ഡി.വൈ.എഫ്.ഐ ഉള്‍പ്പെടുന്ന യുവജന സംഘടനകളും നിശ്ശബ്ദരാണ്. ത്രിതല പഞ്ചായത്തുകളില്‍ നിന്ന് പാര്‍പ്പിട പദ്ധതി പ്രകാരം ഭവനങ്ങള്‍ അനുവധിച്ചവരും നിര്‍മ്മാണം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 650 സ്ക്വയര്‍ ഫീറ്റുളള ഒരു കെട്ടിടത്തിന് എട്ട് ലോഡ് കരിങ്കല്ല് വേണം ഇപ്പോഴത്തെ വിലവെച്ച് കരിങ്കല്ല് വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപ ഇതിന് മാത്രം വേണ്ടിവരും. ഇതോടെ സര്‍ക്കാരില്‍ നിന്ന് അനുവധിക്കുന്ന പണം തറ നിര്‍മ്മാണത്തിന് പോലും തികയില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.