കുറത്തിക്കുടി ആദിവാസി കോളനിയിലേക്ക് ദുരിതയാത്ര
text_fieldsഅടിമാലി: കുറത്തിക്കുടി ആദിവാസി കോളനിക്കാർക്ക് ദുരിതയാത്ര. കുറത്തിക്കുടിയിൽനിന്ന് മാങ്കുളത്തേക്കുള്ള റോഡിൽ അഞ്ച് കിലോമീറ്ററിൽ കൂടുതൽ വരുന്ന ഭാഗം ചളിനിറഞ്ഞും കുണ്ടും കുഴിയുമായി കിടക്കുകയാണ്. മാങ്കുളം ഇലട്രിക് പ്രൊജക്ടിന്റെ പവർഹൗസ് കുറത്തിക്കുടിയിലാണ്. ഇതിന്റെ നിർമാണത്തോട് അനുബന്ധിച്ച് പാലവും റോഡിന്റെ എർത്ത് വർക്കും വൈദ്യുതി വകുപ്പ് തീർത്തു.
എന്നാൽ, മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഓടയോ ഇതര റോഡ് സംരക്ഷണ പ്രവർത്തനമോ നടത്തിയില്ല. ഇതോടെ മഴവെള്ളം കുത്തിയൊഴുകി റോഡ് കാൽനടക്കുപോലും പറ്റാതായിരിക്കുകയാണ്.
കുറത്തിക്കുടിയിലെ വിദ്യാർഥികളെ മൂന്ന് വാഹനങ്ങളിലായാണ് മാങ്കുളത്തെ സ്കൂളിൽ എത്തിക്കുന്നത്.
കുട്ടികളുമായി വരുന്ന വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറുകയും കുഴിയിൽ വീണും പലപ്പോഴും അപകടത്തിൽപെടുന്നുണ്ട്. ദുരന്തം വിളിപ്പാടകലെയാണെന്ന് നാട്ടുകാർ പറയുമ്പോഴും ഒരു നടപടിയുമില്ല.
പെരുമ്പൻകുത്തിൽനിന്നുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ആദിവാസി സങ്കേതമാണ് കുറത്തിക്കുടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.