വെളിച്ചം വില്ലൻ; രാത്രികാലങ്ങളിലെ അപകടങ്ങളിൽ ഏറെയും അമിതവെളിച്ചം കാരണം
text_fieldsഅടിമാലി: രാത്രികാലങ്ങളിൽ എതിരെ വരുന്നവരുടെ കണ്ണടിച്ചുപോകുന്ന വിധത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി വരുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടി വരുന്നു. ഹൈറേഞ്ചിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ മിക്കതിലും വില്ലനാകുന്നത് കണ്ണ് ‘തുളയ്ക്കുന്ന’ ഈ ലൈറ്റുകളാണ്.
വാഹന നിർമാതാക്കൾ ഘടിപ്പിച്ച ലൈറ്റുകൾക്കു പകരം മോഡിഫിക്കേഷൻ വരുത്തിയ എൽ.ഇ.ഡി ലൈറ്റുകൾ വെക്കുമ്പോൾ എതിരെ വരുന്ന യാത്രക്കാർക്ക് വാഹനം പോലും കാണാൻ കഴിയില്ല. ഇരുചക്ര വാഹനക്കാരാണ് ഇത്തരം ‘വമ്പന്മാരുടെ’ ഇരകൾ. വലിപ്പം കുറഞ്ഞതും കുത്തിതുളയ്ക്കുന്നതുമായ വെളിച്ചമുള്ള ലൈറ്റുകളാണ് ബൈക്കുകളിലും ഇപ്പോഴത്തെ ഫാഷൻ. എതിരെ വാഹനങ്ങളോ യാത്രികരോ വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്ന നിയമം പലരും പാലിക്കുന്നില്ല.
ഉയര്‍ന്ന പ്രകാശം പരത്തുന്ന ഹൈഡ്രജന്‍, ലിഥിയം നിയോണ്‍ ലൈറ്റുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. ചില വമ്പന്‍ ബ്രാന്‍ഡുകൾ നിര്‍മാണ വേളയില്‍ തന്നെ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച് പുറത്തിറക്കുന്നു. ഇവർക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാറുമില്ല.
പകല്‍ സമയങ്ങളിലുണ്ടായ അപകടങ്ങളുടെ മുഖ്യ കാരണം അമിത വേഗവും അശ്രദ്ധയുമാണെങ്കില് രാത്രിയിലെ അപകടങ്ങളിലെ പ്രധാന വില്ലന്‍ അമിത വെളിച്ചമാണെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കുന്നു. ശക്തിയേറിയ വെളിച്ചം എതിരെ വരുന്ന ഡ്രൈവറുടെ കാഴ്ചക്ക് മങ്ങലുണ്ടാക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളില്‍ വരുത്തുന്ന അനുവദനീയമല്ലാത്ത മാറ്റങ്ങളും അപകടത്തിന് കാരണമാകുന്നുണ്ട്. വാഹനങ്ങളെ ‘ഫ്രീക്കൻ’ ആക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈലന്‍സര്‍, ഹെഡ്ലൈറ്റ്, ഹാന്‍ഡ്ല്‍, ഷോക്ക് അബ്സോര്‍ബര്‍, ടയര്‍ എന്നിവയിലാണ് പ്രധാനമായും പരീക്ഷണങ്ങള്‍. മാറ്റം വരുത്തേണ്ട ബൈക്കിന്റെ രൂപരേഖ കാണിച്ചാല്‍മതി, ദിവസങ്ങള്‍ക്കകം സംഗതി റെഡി.
വിനോദ സഞ്ചാര മേഖലകളില്‍ ട്രക്കിംഗ് നടത്തുന്ന വാഹനങ്ങളിലും മോഡിഫിക്കേഷന് നടത്തുന്നു. ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന സൈലന്‍സറുകളില്‍ ആവശ്യത്തിന് ഫില്ട്ടറുകളുണ്ടാകാറില്ല. ഇതുമൂലം പുറന്തള്ളുന്ന പുകയുടെ അളവും മലിനീകരണതോതും തീപിടിത്ത സാധ്യതയും കൂടുതലാണ്.
ഷോക്ക് അബ്സോര്‍ബര്‍ മാറ്റി സീറ്റിന്റെ ഉയരവും ടയറിന്റെ വലുപ്പവും കൂട്ടുന്നതോടെ വാഹനത്തിന്റെ ബാലന്‍സ് നഷ്ടമായി അപകടത്തിന് ഇടയാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
അനധികൃത വാഹനഭാഗങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ ഊരിമാറ്റി നശിപ്പിക്കുകയാണു ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇപ്പോള്‍ ചെയ്യുന്നത്. ഓരോ വാഹനത്തിനും നമ്പര്‍ പ്ലേറ്റിന്റെ വലുപ്പം, നിറം, എഴുതുന്ന അക്ഷരങ്ങളുടെയും അക്കങ്ങളുടെയും വലുപ്പം തുടങ്ങിയവ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഇതു ലംഘിച്ച് നമ്പര്‍ പ്ലേറ്റ് അലങ്കരിക്കുന്നവർ ഏറെ. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിനും വ്യത്യാസമുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല. നിരോധിച്ച എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ ശബ്ദ തീവ്രത കൂടിയ ഹോണുകളാണ് ടൂറിസ്റ്റ് ബസുകളിലും വാനുകളിലും സ്വകാര്യ ബസുകളിലും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.