സവാള വില കുതിക്കുന്നു; കിലോക്ക് 120
text_fieldsഅടിമാലി: സവാള വില കുതിക്കുന്നത് കണ്ട് മൂക്കത്തു വിരൽവെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും. 10 ദിവസം കൊണ്ട് നീരുള്ളി (സവാള) വില ഇരട്ടിയിലേറെയായി. 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്ക് 75, 80 രൂപയാണ് വില. ദിവസവും 10 രൂപയോളമാണ് വർധിക്കുന്നത്. പഴയപോലെ സെഞ്ച്വറി കടക്കുമോ എന്ന സംശയവും വിപണിയിലുണ്ട്.
ചെറിയ ഉള്ളിയുടെ വിലയും സമാനമായി വർധിച്ചു. 80 രൂപയുണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്കു 120 രൂപയിലെത്തി. ധാന്യങ്ങൾക്കും പരിപ്പിനും രണ്ടുമാസത്തിനിടെ 30-40 ശതമാനം വില കൂടി. കടുത്ത വേനൽകാരണം വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പറയുന്നതെങ്കിലും ഒറ്റയടിക്കുള്ള വർധന സാധാരണയല്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.