പീച്ചാട്-പ്ലാമല റോഡ് തകർന്നു; യാത്രാദുരിതത്തിൽ ജനം
text_fieldsഅടിമാലി: മാങ്കുളത്തുനിന്ന് എളുപ്പമാർഗം അടിമാലിയിൽ എത്താൻ കഴിയുന്ന പീച്ചാട്-പ്ലാമല റോഡ് തകർന്നു. രണ്ടുവർഷം മുമ്പ് ടാറിങ് പൂർത്തിയാക്കിയ റോഡാണ് കാൽനടക്കുപോലും പറ്റാത്ത അവസ്ഥയിൽ തകർന്നത്. ടാറിങ് ഇളകി മെറ്റൽ റോഡിൽ നിരന്ന് കിടക്കുകയാണ്.
ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ നിത്യവും അപകടത്തിൽപെടുന്നു. അരികിലൂടെ നടക്കാമെന്ന് വെച്ചാലും സാധ്യമല്ല. മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ വാഹനം ഓടുമ്പോൾ അവ തെറിച്ച് അപകടം സംഭവിക്കും. ഇത്തരത്തിൽ ഒരു മാസത്തിനിടെ നിരവധി പേർക്കാർക്കാണ് അപകടം സംഭവിച്ചത്.
സ്കൂൾ, അംഗൻവാടി കുട്ടികളാണ് ഏറെയും പ്രയാസം അനുഭവിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണം. ആദിവാസികളും ഏലത്തോട്ടം തൊഴിലാളികളുമാണ് പാത കൂടുതലായി ഉപയോഗിക്കുന്നത്. കൂടാതെ വിനോദസഞ്ചാരികളും മാങ്കുളം പഞ്ചായത്ത് നിവാസികളും റോഡിനെ ആശ്രയിക്കുന്നു. റോഡ് തകർന്നതിനാൽ എറെ ഭയപ്പാടോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.