കീട ശല്യവും രോഗബാധയും; ഹൈറേഞ്ചിൽനിന്ന് തെങ്ങ് കൃഷി പടിയിറങ്ങുന്നു
text_fieldsഅടിമാലി: കീട ശല്യവും രോഗബാധയും മൂലം ഹൈറേഞ്ചിൽനിന്ന് തെങ്ങ് കൃഷി പടിയിറങ്ങുന്നു. മലയോര മേഖലയെങ്കിലും ഒരുകാലത്ത് തെങ്ങുകൾ ഇടുക്കിയിലും ധാരാളമുണ്ടായിരുന്നു.
ആവശ്യം കഴിഞ്ഞുള്ളത് കയറ്റിയയച്ച് മലയോര കർഷകർ മോശമല്ലാത്തൊരു വരുമാനവും കണ്ടെത്തി. എന്നാൽ, വർഷങ്ങൾ കഴിയുന്തോറും ഹൈറേഞ്ചിൽ തെങ്ങ് കൃഷി പതിയെ കുറഞ്ഞുവന്നു.
ഒടുവിൽ കീടശല്യവും രോഗബാധയും മൂലം തെങ്ങുകൃഷി പാടെ പടിയിറങ്ങുന്ന സാഹചര്യമാണുള്ളത്. മണ്ടരിയും മറ്റ് രോഗങ്ങളും പടർന്നുപിടിക്കുകയും തെങ്ങുകൾ ഉണങ്ങി നശിക്കുകയും ചെയ്യുകയാണ്.
രോഗബാധയെ പ്രതിരോധിക്കാൻ കൃഷിവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. തമിഴ്നാട്ടിൽനിന്ന് അയൽ ജില്ലകളിൽ നിന്നുമൊക്കെയാണ് തേങ്ങ ഇപ്പോൾ ഹൈറേഞ്ചിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.