Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2021 5:00 PM GMT Updated On
date_range 15 Nov 2021 5:06 PM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ കേസ്
text_fieldsbookmark_border
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി ഹൈറേഞ്ചിലെ അതിർത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിച്ചത്. മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുട്ടിയുടെ കഴുത്തിൽ താലി അണിഞ്ഞിരുന്നു എങ്കിലും ഇവർ തമ്മിൽ വിവാഹം ചെയ്തിട്ടില്ലെന്നും ഇവരുടെ ബന്ധുക്കൾക്ക് ഇതിൽ പങ്കില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി.
പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി. യുവാവിനായി പാെലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story