നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില; ഇടപെടാതെ സർക്കാർ
text_fieldsഅടിമാലി: അരിക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറിയടക്കമുള്ളവക്കും പൊള്ളുന്ന വിലയായതോടെ കുടുംബബജറ്റ് താളം തെറ്റുന്നു. ഒരാഴ്ചക്കിടെ അരി കിലോക്ക് നാലു രൂപ വർധിച്ചു. ഇതോടെ നല്ലയിനം അരിക്ക് 60 രൂപക്ക് മേല്‍ വിലയായി. പച്ചക്കറി വിപണിയില്‍ കാരറ്റും മുരിങ്ങക്കയും സെഞ്ചുറിയടിച്ച് മുന്നേറുകയാണ്. മുരിങ്ങവില 140 കടന്നു. ചെറുനാരങ്ങ കിലോക്ക് 125-130 രൂപയായി. പയറും മാങ്ങയും പിന്നിലല്ല. വിവിധ ഇനം മത്സ്യത്തിനും വില വർധിച്ചു. കോഴിവില 125ഉം കടന്നു. ഏറ്റവും വിലക്കുറവുണ്ടായിരുന്ന മല്ലിയില കിലോക്ക് 80-100 രൂപ നല്‍കണം. കോളിഫ്ലവറിന് 80ഉം ചെറിയ ഉള്ളിക്ക് 60-75 രൂപയും നല്‍കണം. ചെറിയ മുളകിന് 68, വലിയമുളകിന് 75, മുരിങ്ങക്ക 70 രൂപയുമായി. കപ്പ കിലോക്ക് 45-50 രൂപ. പച്ചക്കറിക്ക് തോന്നുംപടി വിലയാണ് പലയിടത്തും.
പൊതുവിപണിയില്‍ വില കുതിക്കുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ് ആരോപണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ് വില്പനശാലകളില് പലതിന്റെയും വില പൊതുവിപണിയുടേതിന് തൊട്ടടുത്താണെന്നാണ് പരാതി. ഒരു മാസമായി പച്ചക്കറി വിപണിയില്‍ വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും കൃഷി വകുപ്പിന് അനക്കമില്ല. കനത്ത മഴയെത്തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ വ്യാപക കൃഷിനാശം ഉണ്ടായതും പച്ചക്കറി ലഭ്യത കുറഞ്ഞതുമാണ് കേരളത്തില്‍ വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇടനിലക്കാരും ചില കച്ചവടക്കാരും ഇതു മുതലെടുത്ത് അമിത വിലയ്ക്ക് പച്ചക്കറി വില്‍ക്കുകയാണെന്നും പരാതിയുണ്ട്.
ഒരാഴ്ചക്കിടെ ഉണ്ടായ വില മാറ്റം ബ്രാക്കറ്റിൽ ഇപ്പോഴത്തെ വില
അരി 47( 55 - 60)
കത്തിരിക്ക -48 (55-60)
വഴുതന -53 (60-62)
വെണ്ട -36 (40-45)
പാവക്ക-72 (75-78)
പയര്‍ -89 (90-95)
മത്തന്‍ -29 (35-38)
ചെറിയ മുളക് -62 (65-68)
വലിയ മുളക് -73 (75)
പടവലം -49 (50-52)
മാങ്ങ -80 (90-95)
കാരറ്റ് -70 ,90-100)
ബീന്‍സ് -75 (100-110)
വെള്ളരി -44 (45-48)
തക്കാളി -45 (55-58)
കാബേജ് -39 (45)
കോളിഫ്ലവര്‍ -65 ( 80-95)
ചെറുനാരങ്ങ -120 (120-135)
ബീറ്റ്റൂട്ട് -58 (65-75)
ചേമ്പ് -52 (55-60)
ഇഞ്ചി -55 (70-75)
ചേന -44 (45-50)
സവാള (പുണെ) -31 (28-35)
ചെറിയ ഉള്ളി -68 (60-75)
കിഴങ്ങ് -47 (45-55)
മല്ലിയില -80 (80-100)
കറിവേപ്പില -38 (50-60)
ഏത്തക്കായ -60 (65-70)
കോവക്ക-46 (55-60)
കാപ്സിക്കം -82 (85-90)
കപ്പ -40(45-50)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.