Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകോവിഡ് സെൻററിൽ...

കോവിഡ് സെൻററിൽ നിന്ന്​ മുങ്ങി കാട്ടിലൊളിച്ച പീഡനക്കേസ്​ പ്രതിയെ കണ്ടെത്താനായില്ല

text_fields
bookmark_border
കോവിഡ്  സെൻററിൽ നിന്ന്​ മുങ്ങി കാട്ടിലൊളിച്ച പീഡനക്കേസ്​ പ്രതിയെ  കണ്ടെത്താനായില്ല
cancel

അടിമാലി: കാട്ടിലൊളിച്ച കോവിഡ് ബാധിതനായ പീഡനക്കേസ്​ പ്രതിയെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. മാമലക്കണ്ടം ഇളംപ്ലാശ്ശേരി പാറയ്ക്കൽ മുത്തു രാമകൃഷ്​ണനാണ്​ (19) വനത്തിൽ ഒളിച്ചത്.

ഇയാൾ വ്യാഴാഴ്ച ഇളംബ്ലാശ്ശേരി, നെല്ലിപ്പാറക്കുടി, കുറത്തിക്കുടി ആദിവാസി സങ്കേതങ്ങളിലും മാമലക്കണ്ടത്തെ ചില സ്ഥലങ്ങളിലും എത്തിയതായും വിവരമുണ്ട്. പൊലീസ്​ വ്യാഴാഴ്ച തിരച്ചിൽ ഉൗർജിതമാക്കിയെങ്കിലും വിജയിച്ചില്ല.

കുട്ടമ്പുഴ പൊലീസ്​ ചാർജ് ചെയ്ത പീഡനക്കേസിലെ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായതോടെ നെടുമ്പാശ്ശേരിയിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻററിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇവിടെ നിന്ന്​ മുങ്ങിയ പ്രതി ആവറുകുട്ടി വനത്തിൽ ഒളിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casecovid center
Next Story