വനപാലകർ പൊളിച്ച കടകൾ അതേ സ്ഥലത്ത് പുനഃസ്ഥാപിച്ച് ജനപ്രതിനിധികൾ
text_fieldsഅടിമാലി: കുറത്തിക്കുടി ആദിവാസി കോളനിയിൽ വനപാലകരുടെ നിർദേശത്തെ തുടർന്ന് പൊളിച്ച കടകൾ അതേ സ്ഥലത്ത് വീണ്ടും തുറന്നു. മൂന്നു കടകളാണ് ബുധനാഴ്ച വനപാലകർ പൊളിച്ചത്. അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ടതാണ് കുറത്തിക്കുടി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. അൻസാരി, വാർഡ് അംഗം ലിൻസി, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ എന്നിവർ എത്തിയാണ് കടകൾ തുറന്നത്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. വനപാലകർ ഇനിയും ഇത്തരം നീക്കങ്ങളുമായി വന്നാൽ ശക്തമായി നേരിടുമെന്ന് ഇവർ പറഞ്ഞു.
ജീവിക്കാനുള്ള അവകാശം ആദിവാസികൾക്ക് ഉണ്ടെന്നും ഗുണ്ടായിസത്തിലൂടെ ഒന്നും നേടാമെന്ന് വനം വകുപ്പ് കരുതരുതെന്നും ജനപ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.