പച്ചക്കറി-പലവ്യഞ്ജന വില ഉയരുന്നു; ജീവിതം താളംതെറ്റുന്നു
text_fieldsഅടിമാലി: കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിെൻറയും പ്രതിസന്ധികൾക്കിടെ ദിേനന ഇന്ധനവിലകൂടി വർധിക്കുന്നതോടെ പച്ചക്കറി- പലവ്യഞ്ജന വില ദിവസേന കുതിച്ചുയരുന്നു. മുരിങ്ങ, ബീന്‍സ്, കാരറ്റ്, പച്ചമുളക്, പാവക്ക, പയര്‍ തുടങ്ങിയവക്കാണ് വില കത്തിക്കയറിയത്. ഒരു മാസം മുമ്പ് 18 രൂപയുണ്ടായിരുന്ന സവാളയുടെ വില 25 രൂപക്ക് മുകളിലായി. ഉള്ളിവിലയും ഉയര്‍ന്നുതന്നെ നിര്‍ക്കുന്നു. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചക്കുള്ളിലാണ് വിലയില്‍ വലിയതോതിൽ വര്‍ധന ഉണ്ടായത്.
കിലോക്ക് 40 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ ഇരട്ടിയോളം വിലയായി. 70 രൂപയാണ് ഒരുകിലോ ബീന്‍സിെൻറ വില. 40 രൂപയുണ്ടായിരുന്ന കാരറ്റിന് 60 രൂപ. പച്ചമുളകിനും 60 രൂപയിലെത്തി. പാവക്ക 60, പയര്‍ 70, വെണ്ട 50, കോവക്ക 40, വഴുതന 50, കാബേജ് 40, ഉരുളക്കിഴങ്ങ് 40, ബീറ്റ്റൂട്ട് 45.
കോവിഡുമൂലം തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇവ എത്തിക്കാനുള്ള പ്രയാസവും ഇന്ധന വിലവര്‍ധനയുമാണ് പെട്ടെന്ന് വില ഉയരാന്‍ കാരണം. തമിഴ്നാട്ടില്‍ 15 കിലോ തക്കാളിക്ക് 10 രൂപയില്‍ താഴെയാണ് വില. തമിഴ്നാട്ടില്‍ കര്‍ഷകര്‍ തക്കാളി വന്‍തോതില്‍ നശിപ്പിച്ചു കളയുമ്പോഴാണ് കേരളത്തില്‍ 30 രൂപക്ക് വില്‍ക്കുന്നത്. കേരളത്തില്‍ പച്ചക്കറി ഉൽപാദനത്തിൽ വന്‍തോതില്‍ ഇടിവ് നേരിടുന്നതും വില ഉയരാന്‍ കാരണമായി.
പച്ചക്കറിക്ക് പുറമെ പലവ്യഞ്ജന വസ്തുക്കള്‍ക്കും വില ഉയര്‍ന്നു. അരിക്ക് അഞ്ചു മുതല്‍ 10 രൂപവരെ വില ഉയര്‍ന്നു. വെളിച്ചെണ്ണ, പാമോയില്‍ എന്നിവക്കും വില കൂടി. രണ്ടുമാസം മുമ്പുവരെ ശരാശരി 80 രൂപ വില ഉണ്ടായിരുന്ന പാമോയിലിന് 150 രൂപ വരെയാണ് ഇപ്പോൾ. വെളിച്ചെണ്ണക്കും 15 മുതല്‍ 25 രൂപ വരെ കൂടി. വില കൂടിയതോടെ അരി ഒഴികെ എല്ലാ വസ്തുക്കളും കുറഞ്ഞ അളവിലാണ് ആളുകള്‍ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.