Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവി​രി​പാ​റ​യി​ൽ...

വി​രി​പാ​റ​യി​ൽ സ​ഹോ​ദ​ര ഭാ​ര്യ​മാ​രു​ടെ പോ​രാ​ട്ടം

text_fields
bookmark_border
വി​രി​പാ​റ​യി​ൽ സ​ഹോ​ദ​ര ഭാ​ര്യ​മാ​രു​ടെ പോ​രാ​ട്ടം
cancel
camera_alt

ബി​ന്ദു, ല​ത

അ​ടി​മാ​ലി: മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ഴാം​വാ​ര്‍ഡാ​യ വി​രി​പാ​റ​യി​ൽ സ​ഹോ​ദ​ര ഭാ​ര്യ​മാ​ര്‍ നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ടു​ന്നു. മു​ന്‍ പ​ഞ്ചാ​യ​ത്ത്​ അം​ഗ​വും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ സാ​ബു​വി​െൻറ ഭാ​ര്യ ബി​ന്ദു​വും സാ​ബു​വി​െൻറ സ​ഹോ​ദ​ര​ന്‍ തോ​മ​സി​െൻറ ഭാ​ര്യ ല​ത​യു​മാ​ണ് ഈ ​വാ​ര്‍ഡി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

ല​ത എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യും ബി​ന്ദു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഭാ​ര്യ​യെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​ന്‍ സാ​ബു നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍, ഭാ​ര്യ​ക്കും ഭ​ര്‍ത്താ​വി​നു​മാ​യി വാ​ര്‍ഡ് സ്ഥി​ര​മാ​യി ന​ല്‍കാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നു​പ​റ​ഞ്ഞ് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ധ​ന്യ സാ​ജു​വി​നെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി.

ഇ​തോ​ടെ​യാ​ണ് ബി​ന്ദു​വി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​ടെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി സ​ഹോ​ദ​ര​െൻറ ഭാ​ര്യ എ​ത്തി​യ​തോ​ടെ വി​രി​പാ​റ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. സൂ​സി ബി​നു​വാ​ണ് ഇ​വി​ടെ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഷൈ​നി സി​ബി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ​വ​രും കു​ടും​ബ​ശ്രി എ.​ഡി.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020viripara
News Summary - sister in law's fought in viripara
Next Story