Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅടിമാലിയിൽ...

അടിമാലിയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
adimali
cancel
camera_alt

  ഇടിമിന്നലിൽ പരിക്കേറ്റവർ അടിമാലി താലൂക്കാശുപത്രിയിൽ

അടിമാലി: തൊഴിലുറപ്പ് ​ജോലിക്കിടെ ഇടിമിന്നലേറ്റ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. മാങ്കുളം ചിക്കണം കുടി ആദിവാസി കോളനിയിലാണ് സംഭവം. കോളനിയിലെ ചിന്നത്തായി (38), മംഗല സ്വാമി (60 ), മല്ലിക (48 ), സുമതി (39), കല്യാണി (36), മേറ്റ് വിനീത രാജു എന്നിവർക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ചിന്നത്തായി, മംഗല സ്വാമി, മല്ലിക എന്നിവരെ അടിമാലി താലൂക്കാശുപത്രിയിലും മറ്റുള്ളവരെ മാങ്കുളത്തും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ഇടിമിന്നലിൽ ഇവർക്ക് പരിക്കേറ്റത്. രാത്രിയോടെ മാങ്കുളത്ത് എത്തിച്ചു.

പിന്നീടാണ് സാരമായി പരിക്കേറ്റവരെ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയത്. 34 പേരാണ് ഈ സമയം ജോലി ചെയ്തിരുന്നത്. കുടിയിലെ വേലപ്പന്റെ സ്ഥലത്തായിരുന്നു ജോലിയെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adimali news
News Summary - Six contract workers injured in Adimali due to lightning
Next Story