കുതിച്ചുകയറി മത്സ്യ-കോഴിവില; ചില്ലറ വ്യാപാരികൾ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: കോഴി - മത്സ്യ വില കുതിച്ചു കയറിയതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. ചെറുകിട വിൽപന ശാലകളിൽ കോഴി കിലോക്ക് 163 മുതൽ 167 രൂപ വരെയായി. മൊത്ത വ്യാപാര കടകളിൽ 150 രൂപയാണ് വില. വിവാഹ സീസൺ കാരണം ആവശ്യം വർധിച്ചതും പല ഫാമുകളും അടച്ചിട്ടതിലൂടെയുണ്ടായ ഉൽപാദനക്കുറവും തീറ്റയുടെ നിരക്കു കൂടുതലുമാണ് വർധനക്ക് കാരണമായി മൊത്ത വ്യാപാരികൾ പറയുന്നത്.
വില ഉയർന്നതോടെ ചില്ലറ വിൽപന വളരെ കുറഞ്ഞു. ഇതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. വാങ്ങിയ കോഴിക്ക് തീറ്റയും ജീവനക്കാർക്ക് ശമ്പളവും നൽകുന്നതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഒരു മാസത്തിലേറെയായി വില 135ന് മുകളിലാണ്. തമിഴ്നാട്ടിൽനിന്നാണ് ഇപ്പോൾ കോഴി വരുന്നത്. കടലിൽ പോകുന്നതിന് നിയന്ത്രണം വന്നതോടെയാണ് മത്സ്യത്തിനും വില കൂടിയത്. കഴിഞ്ഞയാഴ്ച വരെ 100 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് 240 രൂപ വരെ വില ഉയർന്നു.
അയല, കേര, ചൂര, കിരിയാൻ, കൊഴുവ തുടങ്ങിയവക്കും സമാനമായി വില ഉയർന്നു. വളർത്തുമത്സ്യമാണ് കൂടുതൽ ലഭ്യമാവുന്നത്. ഇവക്കും വലിയ വിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.