റോഡ് വികസനത്തിെൻറ മറവില്‍ പുഴയില്‍നിന്ന് കരിങ്കല്ല് കടത്ത്
text_fieldsഅടിമാലി: പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്നിർമിക്കുന്നതിെൻറ മറവില്‍ വന്‍ കരിങ്കല്ല് കടത്ത്. മാങ്കുളം നല്ലതണ്ണിയാറ്റില്‍ ആനകുളം പാലത്തിനോട് ചേര്‍ന്നാണ് രാത്രിയും പകലുമായി വലിയതോതില്‍ കരിങ്കല്ല് കടത്തുന്നത്. സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്ന കരിങ്കല്ല് താലൂക്കിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റുകളിലേക്കും മറ്റ് നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വില്‍ക്കുകയാണ്. ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി ആരോപണമുണ്ട്.
പെരുമ്പന്‍കുത്ത്-അമ്പതാംമൈല്‍ റോഡ് 2018ലെ പ്രളയത്തില്‍ അരകിലോമീറ്ററോളം തകര്‍ന്നിരുന്നു. കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് റോഡിെൻറ പകുതിയിലേറെ ഭാഗമാണ് പുഴയില്‍ പതിച്ചത്. ഇതോടെ ആദിവാസി കോളനികളടക്കം ഒറ്റപ്പെട്ടിരുന്നു.
പ്രളയാനന്തര പുനർനിർമാണ പദ്ധതിയിൽപെടുത്തി ഇറിഗേഷന്‍ വകുപ്പാണ് നിർമാണം നടത്തുന്നത്. റോഡ് പുനരുദ്ധാരണത്തോടൊപ്പം പുഴ സംരക്ഷണവും പദ്ധതിയുടെ ഭാഗമാണ്. പുഴയില്‍ എറ്റവും സമ്മർദമുള്ള ഭാഗവും ഇവിടമാണ്. കരിങ്കല്ല് കെട്ടിന് പകരം കോൺക്രീറ്റാണ് ഇവിടെ ഉപകരിക്കുക. വന്‍ മണല്‍ ശേഖരത്തിനു മുകളില്‍ കരിങ്കല്‍ ഉപയോഗിച്ച് കെട്ടിയാൽ കാലവര്‍ഷത്തില്‍ ഇവിടം വീണ്ടും തകരുമെന്നും പ്രദേശവാസികള്‍ പറയുന്നു. ദേവികുളം താലൂക്കില്‍ കരിങ്കല്‍ ക്വാറികൾ പ്രവര്‍ത്തിക്കുന്നില്ല. നിർമാണ പ്രവര്‍ത്തനത്തിന് കോതമംഗലം താലൂക്കില്‍നിന്നാണ് കരിങ്കല്‍ ഉൾപ്പെടെ എത്തിക്കുന്നത്. ഇതുമൂലം കരിങ്കല്ലിനും മെറ്റലിനും ഉയര്‍ന്ന വിലയാണ്. ഈ അവസരം മുതലെടുത്താണ് കരിങ്കല്ല് കടത്തുന്നത്. പുഴയില്‍നിന്ന് കരിങ്കല്ല് പൊട്ടിച്ചെടുക്കാതെയുള്ള ടെൻഡറിനാണ് അനുമതി. എന്നാല്‍, ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കരാറുകാരെൻറ കൊള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.