ഇത് വഴിവിളക്കില്ലാത്ത പട്ടണം
text_fieldsഅടിമാലി: വഴിവിളക്കില്ലാത്ത ജില്ലയിലെ ഏക പട്ടണം ആനച്ചാലാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ജനപ്രതിധികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ലോകത്തിന്റെ എല്ലാ മേഖലയിൽനിന്നുമുള്ള സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. രാത്രി കടകൾ അടച്ചാൽ പിന്നെ കൂരിരുട്ടാണ്.
രാത്രി ടൗണിൽ രൂക്ഷമായ ദുർഗന്ധമാണ്. ശൗചാലയ മാലിന്യം ഉൾപ്പെടെ തുറന്ന് വിടുന്നതാണ് കാരണം. എന്നാൽ ഉറവിടം കണ്ടെത്തുന്നതിനോ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതർക്ക് നേരമില്ല. പരാതി പറയുന്നവരെ അതിർത്തി പ്രശ്നം പറഞ്ഞ് വെള്ളത്തൂവൽ-പള്ളിവാസൽ പഞ്ചായത്തുകൾ മടക്കുന്നു.
ചെറിയ മഴ പെയ്താൽ തോടിന് സമാനമാണ് ആനച്ചാൽ ടൗണിന്റെ അവസ്ഥ. ചിത്തിരപുരം ഈട്ടിസിറ്റി മേഖലയിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ടൗണിലൂടെ കുത്തിയൊഴുകുന്നു.
പ്രശ്നം പരിഹരിക്കാൻ ടൗണിൽ ഇരുഭാഗത്തും ഓട നിർമിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. പ്ലാസ്റ്റിക് വസ്തുക്കൾ സംഭരിക്കാൻ ആമക്കണ്ടം പാതയിൽ കംഫർട്ട് സ്റ്റേഷന് മുകൾ നിലയിൽ ഷ്രെഡിങ് യൂനിറ്റ് തുടങ്ങുകയും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് പ്രവർത്തനം ഒന്നും ഉണ്ടായിട്ടില്ല. 15 ദിവസത്തിൽ ഒരിക്കൽ വെള്ളത്തൂവൻ പഞ്ചായത്ത് ആനച്ചാൽ ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. പള്ളിവാസൽ പഞ്ചായത്ത് അതും ചെയ്യുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.