സുഖകരമായൊരു താളംപോലെ സുനുരാജിെൻറ ജീവിതം
text_fieldsഅടിമാലി: സുനുരാജിെൻറ മാറ്റം അവനെ അറിയുന്നവർക്കെല്ലാം അമ്പരപ്പും വിസ്മയവുമാണ്. മറക്കാൻ ആഗ്രഹിക്കുന്ന ഭൂതകാലത്തിൽനിന്ന് സ്കൂളിെൻറ അഭിമാനമാണിന്ന് ഇൗ 23കാരൻ.
അടിമാലി കാർമല്‍ ജ്യോതി സ്പെഷല്‍ സ്കൂൾ വിദ്യാർഥിയായ സുനുരാജ് ഡ്രംസിൽ എല്ലാം മറന്ന് നടത്തുന്ന പ്രകടനം കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തും. പത്തനംതിട്ട കിഴക്കുംപുറം പുതുപറമ്പില്‍ കുടുംബാംഗമാണ് സുനുരാജ്. ഒരു ഘട്ടത്തിൽ എങ്ങനെയോ തെറ്റുകളുടെ വഴിയിലേക്ക് നീങ്ങിയ സുനുരാജിനെ കുടുംബവും സ്കൂളും സമൂഹവും അകറ്റിനിർത്തി. മറ്റ് കുട്ടികളെ ഉപദ്രവിക്കുക, ക്ലാസില്‍ കയറാതെ നടക്കുക, വീട്ടില്‍ മാതാപിതാക്കളെ ഉപദ്രവിക്കുക തുടങ്ങിയവയായിരുന്നു ശീലങ്ങൾ.
നിയമനടപടിക്ക് വിധേയനായി കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ സുനുരാജിനെ ഇവിടെ പരിശോധനക്കെത്തിയ ബാലാവകാശ സംരക്ഷണ കമീഷന് അംഗവും അടിമാലി കാർമല്‍ ജ്യോതി സ്പെഷല്‍ സ്കൂൾ ഡയറക്ടറുമായ സിസ്റ്റര്‍ ബിജി ജോസ് കണ്ടുമുട്ടുന്നിടത്താണ് ആ ജീവിതം വഴിമാറുന്നത്. 2017ൽ കാർമല്‍ ജ്യോതി സ്പെഷല്‍ സ്കൂളില്‍ എത്തി. ആദ്യനാളുകളില്‍ മറ്റ് കുട്ടികളുമായി ഇടപഴകാൻ മടി കാണിച്ച സുനുരാജാണ് ഇപ്പോള്‍ അവരുടെ ലീഡർ. പാഴ്വസ്തുക്കൾ കൊണ്ട് സ്വയം നിർമിച്ച ഡ്രംസിൽ ദിവസവും രാവിലെ കൊട്ടിയും പാടിയും ഏറെ സമയം െചലവഴിക്കും.
ഡെസ്കില്‍ കൊട്ടി മനോഹരമായി പാടുന്ന സുനുരാജിെൻറ കഴിവ് തിരിച്ചറിഞ്ഞ സ്കൂള്‍ അധികൃതര്‍ ഡ്രംസ് സെറ്റും പരിശീലനവും നല്‍കിയതോടെ പല വേദികളിലും തിളങ്ങി. സ്പെഷല്‍ സ്കൂള്‍ മത്സരങ്ങളിൽ സ്കൂളിനായി സുനുരാജ് ഒേട്ടറെ മെഡലുകൾ സ്വന്തമാക്കി. ക്ലബുകളുടെയും സംഘടനകളുടെയും പരിപാടികളിലെ സ്ഥിരം ഡ്രംസ് വായനക്കാരനും ഗായകനുമായി. സുനുരാജ് അഭിനയിച്ച ഹ്രസ്വ ചിത്രത്തിനാണ് ഇത്തവണ ജില്ലതലത്തിൽ സാമൂഹികനീതി വകുപ്പിെൻറ ഒന്നാംസ്ഥാനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.