ഇടുക്കിയില്‍ താപനില ഉയരുന്നു; കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsഅടിമാലി: വേനല്‍ ചൂടില്‍ ഹൈറേഞ്ച് ഉരുകിയൊലിക്കുന്നു. കുടിവെള്ളം തേടി ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് മിക്കയിടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തത് ചൂടിന് അൽപം ആശ്വാസം പകർന്നെങ്കിലും ജില്ലയില്‍ താപനില വീണ്ടും ഉയരുകയാണ്.
മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ താപനില 30 ഡിഗ്രിയിലെത്തിയിരുന്നു. പല ദിവസങ്ങളിലും അതിനു മുകളിലും ചൂടെത്തി. മൂന്നാറിലും അടിമാലിയിലുമടക്കം ചൂട് ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ചില്‍ പലയിടത്തും വേനല്‍ മഴ പെയ്തെങ്കിലും കുടിവെള്ളക്ഷാമത്തിനു പരിഹാരമായില്ല. അടിമാലി, കൊന്നത്തടി, കാന്തല്ലൂര്‍, വട്ടവട, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ പലയിടത്തും കാര്യമായ മഴ ലഭിച്ചില്ല. പ്രതീക്ഷിക്കുന്ന വേനൽ മഴ ലഭിച്ചിെല്ലങ്കിൽ കൃഷിയെയും കാര്യമായി ബാധിക്കും.
താപനില ഉയര്‍ന്നതോടെ ചെറിയ ജലാശയങ്ങളിലെല്ലാം വെള്ളത്തിെൻറ ലഭ്യത കുറഞ്ഞിട്ടുണ്ട്. ശുദ്ധജലത്തിനായി ആദിവാസി വിഭാഗങ്ങളടക്കം ആശ്രയിച്ചിരുന്ന പല ജലാശയങ്ങളിലും വെള്ളമില്ല. മലമുകളില്‍നിന്ന് ലഭിച്ചിരുന്ന വെള്ളത്തിെൻറ അളവിലും കുറവ് വന്നിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളും തകര്‍ന്നിരിക്കുകയാണ്.
37 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന അടിമാലി മുടിപ്പാറച്ചാലിലെ കുടിവെള്ള പദ്ധതിയിലെ മോട്ടോര്‍ തകരാറിലായതോടെ വെള്ളം ലഭിക്കുന്നില്ല. രണ്ട് കോടിയോളം മുടക്കില്‍ ദേവിയാറിലെ ജലനിധി കുടിവെള്ള പദ്ധതിയും പ്രവര്‍ത്തനമില്ലാതെ കിടക്കുന്നു. ഇതോടെ 20 സെൻറ്, മുനിയറച്ചാല്‍, ദേവിയാര്‍ കോളനി എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കൂമ്പന്‍പാറ, ഓടക്കാസിറ്റി, മുതുവാന്‍കുടി, എല്ലക്കല് മേഖലയിലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.