ആശുപത്രി വളർന്നു; ജീവനക്കാരെ കൂട്ടാതെ
text_fieldsഭാഗം-മൂന്ന്
അടിമാലി: ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലാതെ വലഞ്ഞ് അടിമാലി താലൂക്ക് ആശുപത്രി. ആശുപത്രി വികസനം വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുേമ്പാഴും രണ്ട് താലൂക്കുകളുടെ പ്രധാന ആശ്രയമായ ഇവിടെ കൂടുതല്‍ നഴ്സുമ്മാരെയും നഴ്സിങ് അസിസ്റ്റൻറുമാരുരെയും ശുചീകരണ ജീവനക്കാരെയും നിയമിക്കുന്നില്ല.
തോട്ടം, കാര്‍ഷിക മേഖലകളിലെ തൊഴിലാളികളും ആദിവാസികളുമടക്കം ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. 66 കിടക്കകളോടെ 1961ലാണ് സാമൂഹിക ആരോഗ്യകേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയത്. 2011ല്‍ താലൂക്ക് ആശുപത്രിയായി ഉയർത്തി. എന്നിട്ടും 1961ലെ കണക്കനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരുള്ളത്. 19 ഡോക്ടമാരുടെ തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ സൂപ്രണ്ട് ലീവിലും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു ഡോക്ടറും ഇല്ല. എന്നാല്‍, വര്‍ക്കിങ് അറേഞ്ച്മെൻറില്‍ മൂന്ന് ഡോക്ടര്‍മാരും എന്‍.എച്ച്.എം 6 ഡോക്ടര്‍മ്മാരും താൽക്കാലിക അടിസ്ഥാനത്തില്‍ ഒരു ഡോക്ടറും ഉള്‍പ്പെടെ 27 ഡോക്ടര്‍മാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. കോവിഡ് ഡ്യൂട്ടിയിലടക്കം 40 സ്റ്റാഫ് നഴ്സുമാരെ കൂടി നിയമിച്ചാലെ ആശുപത്രി പ്രവര്‍ത്തനം സുഗമമാവുകയുള്ളൂ. 17 നഴ്സിങ് അസി. വേണ്ടിടത്ത് ആറുപേര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ ഒരാളുടെ ഒഴിവ് നികത്താതെ കിടക്കുന്നു. 20 ക്ലീനിങ് സ്റ്റാഫ് വേണ്ടിടത്ത് അഞ്ചുപേര്‍ മാത്രമാണ് ഉള്ളത്.
ആശുപത്രി വികസന സമിതിയും ബ്ലോക്ക് പഞ്ചായത്തും താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ലാബ്, ഫാര്‍മസി മുതലായവ പൂര്‍ണമായി താൽക്കാലിക ജീവനക്കാരാണ്. ഒ.പിയില്‍ 1200ന് മുകളില്‍ രോഗികളെത്തുേമ്പാൾ 130 കിടക്കകളിലായി 150ലേറെപേര്‍ ചികിത്സയിലുമുണ്ട്.
19 ഡോക്ടമാരുടെ തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ സൂപ്രണ്ട് അവധിയിലാണ്. ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടർ ഇല്ല. എന്നാല്‍, വര്‍ക്കിങ് അറേഞ്ച്മെൻറില്‍ മൂന്ന് ഡോക്ടര്‍മാരും എന്‍.എച്ച്.എം 6 പേരും താൽക്കാലിക അടിസ്ഥാനത്തില്‍ ഒരു ഡോക്ടറും ഉള്‍പ്പെടെ 27 ഡോക്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ട്.
അവഗണിക്കരുത്; കണ്ണ് തുറന്ന് കാണണം
വിശാലമായ കെട്ടിടങ്ങളും 130 കിടക്കകളുമായി ആശുപത്രി വളര്‍ന്നെങ്കിലും ആനുപാതികമായി ജീവനക്കാരുടെ എണ്ണം കൂട്ടാൻ സർക്കാർ തയാറായില്ല. പ്രതിദിനം രോഗികളുടെ എണ്ണം പെരുകിയിട്ടും ആശുപത്രിയോട് അവഗണന തുടരുന്നതിെൻറ ദുരനുഭവം രോഗികളാണ് അനുഭവിക്കുന്നത്. രാത്രിയില്‍ വാര്‍ഡുകളില്‍ ഒരു സ്റ്റാഫ് നഴ്സ് മാത്രേമ കാണൂ. അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും പലപ്പോഴും സ്റ്റാഫ് നഴ്സുകള്‍ ഉണ്ടാകാറില്ല. ഒ.പിയിലെത്താന്‍ ഡോക്ടർമാർ താൽപര്യം കാണിക്കാത്തത് രോഗികളെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
സീനിയര്‍ ഡോക്ടർമാർ രാവിലെയും വൈകീട്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഒ.പി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആശുപത്രിക്ക് സ്വന്തമായി സ്കാനിങ് മെഷീനും അനുബന്ധ സൗകര്യവും ഉണ്ട്. എന്നാല്‍, ടെക്നീഷ്യനെയോ ഡോക്ടറെയോ നിയമിച്ചിട്ടില്ല. ഡയാലിസ്, ബ്ലഡ്ബാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫയര്‍ ആൻഡ് സേഫ്റ്റി അംഗീകാരം ലഭിക്കാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
രണ്ടാംവട്ടമാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് തുടങ്ങാന്‍ കഴിയാതെ കിടക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഡോക്ടർമാരുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് ബ്ലഡ് ബാങ്കിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍, പ്രവര്‍ത്തനം പോലും തുടങ്ങാതെ എല്ലാ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. ഈ അവസ്ഥ പുതുതായി സ്ഥാപിച്ച ബ്ലഡ് ബാങ്കിനും വരുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.