സ്ത്രീകളെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നു
text_fieldsഅടിമാലി: പീച്ചാട്,പ്ലാമല മേഖലയില്‍ പകല്‍ സ്ത്രീകളെ ആക്രമിച്ച് പരിക്കേല്‍പിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീം കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.
ചൊവ്വാഴ്ച പ്ലാമലയില്‍ വീട്ടമ്മയെ ഉപദ്രവകാരിയായ ഈ കാട്ടുപന്നി ആക്രമിച്ചിരുന്നു.സാരമായി പരിക്കേറ്റ ഈ വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിന് ശേഷമാണ് ഉപദ്രവകാരികളായ കാട്ടുപന്നികളിലോന്നിനെ വനപാലകര്‍ വെടിവെച്ച് കൊന്നത്.
ശനി,ഞായര്‍,തിങ്കിള്‍ ദിവസങ്ങളില്‍ മൂന്ന് സ്ത്രീകളെ കാട്ടുപന്നി ആക്രമിച്ചിരുന്നു.ഇവരില്‍ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇപ്പോള്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.കാട്ടുപന്നി ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. വിഷയത്തില്‍ എ.രാജ എം.എല്‍.എ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്നാര്‍ ഡി.എഫ്.ഒ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുവാന്‍ ഉത്തരവിടുകയും അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേത്യത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച കാട്ടുപന്നിയെ ഏലത്തോട്ടത്തില്‍ കണ്ടെത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്.
ഉപദ്രവകാരികളായ നിരവധി കാട്ടുപന്നികളാണ് മേഖലയിലുളളത്.ഇവയെ കണ്ടെത്തി വെടിവെച്ച് കൊല്ലുന്നതിനും ഡി.എഫ്.ഒ ഉത്തരവ് നല്‍കി. രണ്ട് മാസത്തിനിടെ അടിമാലി റേഞ്ചില്‍ 11 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതായും വനംവകുപ്പ് അറിയിച്ചു. അടിമാലി റാപ്പിഡ് റെഡ്‌സ്‌പോന്‍ഡ് ടീം അംഗങ്ങളായ സജീവ്,വിനോദ്,സുധീഷ് എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.