ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമില്ല; വീർപ്പുമുട്ടി മാങ്കുളം
text_fieldsഅടിമാലി: അടിക്കടി തിരക്കേറുന്ന മാങ്കുളത്ത് ഗതാഗതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം. നിർമാണം തുടങ്ങിയ ബസ് സ്റ്റാൻഡ് എങ്ങുമെത്താതെ കിടക്കുന്നതടക്കം വിഷയങ്ങളിൽ പഞ്ചായത്തിനെതിരെ വലിയ ആക്ഷേപമാണ് ജനങ്ങൾക്ക് ഉള്ളത്.
രണ്ട് വർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ബസ്സ്റ്റാന്റിന് അനുവദിച്ചതായി വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വം പറയുന്നു. റേഷൻ കട സിറ്റിയിൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങി. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. വിനോദ സഞ്ചാര കേന്ദ്രമായി മാങ്കുളം മാറിയതോടെ സഞ്ചാരികളുടെ തിരക്കും വാഹനങ്ങളുടെ വരവും വർധിച്ചു.
ബസ്സ്റ്റാന്റ് നിർമിച്ച് ബസുകളും ടാക്സി സ്റ്റാന്റുകൾ നിർമ്മിച്ച് ടാക്സി വാഹനങ്ങളും മാറ്റിയാൽ ടൗണിൽ ഇപ്പോഴുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.