24 ലിറ്റർ വ്യാജമദ്യവുമായി വ്യാപാരി അറസ്റ്റിൽ
text_fieldsഅടിമാലി: മദ്യം ശേഖരിച്ചു വെച്ച് ഡ്രൈഡേകളിൽ വിൽപന നടത്തുന്ന വ്യാപാരിയെ എക്സൈസ് സംഘം പിടികൂടി. വെള്ളത്തൂവൽ ടൗണിൽ കോൾഡ് സ്റ്റോറേജ് കട ഉടമ വെള്ളത്തൂവൽ കമ്പിപുരയിടത്തിൽ ജോസ് (50) ആണ് അടിമാലി എക്സൈസ് റെയ്ഞ്ച് സംഘത്തിന്‍റെ പിടിയിലായത്.
ഇദ്ദേഹത്തിന്‍റെ കൈയിൽനിന്ന് 24 ലിറ്റർ മദ്യം പിടികൂടി. തുടർച്ചയായ അവധി ദിവസങ്ങളിൽ വിൽപന നടത്തുന്നതിനായി സൂക്ഷിച്ചു വെച്ച മദ്യമായിരുന്നു. ടൗണിൽ പ്രവർത്തിക്കുന്ന മത്സ്യവും മാംസവും വിൽപന നടത്തുന്ന സ്ഥാപനത്തിന്‍റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്.
പ്രിവന്‍റീവ് ഓഫിസർ വി.പി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് കെ.പി. റോയിച്ചൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, ഹാരിഷ് മൈദീൻ, വൈ. ക്ലമന്‍റ്, രഞ്ജിത്ത് കവിദാസ്, എസ്.പി. ശരത് എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.