കിലോമീറ്ററുകൾ താണ്ടി അവർ എത്തി; ആദിവാസികൾ വോട്ട് ചെയ്യാനെത്തിയത് കുടുംബസമേതം
text_fieldsഅടിമാലി: ആവേശം ചോരാതെ ആദിവാസികൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയത് 10 കിലോമീറ്ററിലേറെ താണ്ടി. അടിമാലി പഞ്ചായത്തിലെ കുടകല്ല്, പ്ലാമല, കൊച്ചുകുടകല്ല്, തലമാലി, പെട്ടിമുടി, മേഖലയിലെ ആദിവാസികളാണ് കാടും മേടും താണ്ടി പട്ടണത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. അടിമാലി ഗവ. ഹൈസ്കൂളിൽ ഒരുക്കിയ 126ാം നമ്പർ ബൂത്തിലാണ് ആവേശത്തോടെ എത്തി വോട്ട് ചെയ്തത്. രാവിലെ തന്നെ കുട്ടികളേയും മുതിർന്നവരെയും കൂട്ടി വീടുകൾ അടച്ച് പൂട്ടിയാണ് വോട്ട് ചെയ്യാൻ എത്തിയത്. പോളിങ് ബൂത്തിൽ എത്തിയപ്പോഴാകട്ടെ നീണ്ട നിര. പിന്നെ വോട്ട് ചെയ്യാൻ കാത്ത് നിൽപ്പ്. ദേവികുളം മണ്ഡലത്തിൽ രാവിലെ മുതൽ ഏറ്റവും തിരക്കനുഭവപ്പെട്ട പോളിങ് സ്റ്റേഷനും അടിമാലി ഗവ.ഹൈസ്കൂകൂളിൽ ഒരുക്കിയ 126ാം നമ്പറാണ്. ആദിവാസികളുടെ സൗകര്യാർഥം പ്ലാമലയിൽ പോളിങ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.