Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകാട്ടിറച്ചിയുമായി...

കാട്ടിറച്ചിയുമായി വയോധികനും മകനും അറസ്​റ്റിൽ

text_fields
bookmark_border
കാട്ടിറച്ചിയുമായി വയോധികനും മകനും അറസ്​റ്റിൽ
cancel

അടിമാലി: ചാരായവേട്ടക്ക് എത്തിയ നാർകോട്ടിക്​ സംഘത്തിന് ലഭിച്ചത് കാട്ടിറച്ചി. വയോധികനും മകനും അറസ്​റ്റിൽ. മാങ്കുളം മുനിപാറ ഇടയാട്ട് കുന്നേൽ പ്രസന്നൻ (62), മകൻ പ്രണവ് (30) എന്നിവരെയാണ് അടിമാലി നാർകോട്ടിക്​ എൻഫോഴ്​സ്​മെൻറ്​ സ്ക്വാഡ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് ഇവർ പിടിയിലായത്.

വീട്ടിലെ അലമാരക്കുള്ളിൽ സൂക്ഷിച്ച രണ്ടുകിലാേയാളം ഉണക്ക ഇറച്ചി ഇവരിൽനിന്ന്​ പിടികൂടി. ഇത് കാട്ടു​േപാത്തി​െൻറ ഇറച്ചിയാണെന്ന് സംശയിക്കുന്നതായി മാങ്കുളം ഫാറസ്​റ്റ്​ റേഞ്ച് ഓഫിസർ പറഞ്ഞു. പ്രസന്ന​െൻറ വീട്ടിൽ ചാരായം വാറ്റും വിൽപനയും നടക്കുന്നതായ വിവരത്തെ തുടർന്നാണ്​ റെയ്ഡ്​ നടത്തിയത്. ചാരായം പിടികൂടാൻ കഴിഞ്ഞില്ല. നേരത്തേയും വാറ്റ് കേസിൽ പ്രസന്നൻ പിടിയിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild AnimalsAnimal flesh
News Summary - two arrested with wild animalflesh
Next Story