Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകണ്ണിന്​...

കണ്ണിന്​ വിരുന്നൊരുക്കി പനംകുട്ടിയിൽ കുടപ്പനകൾ പൂവിട്ടു...

text_fields
bookmark_border
Corypha
cancel
camera_alt

 പ​നം​കു​ട്ടി​യി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന കു​ട​പ്പ​ന​ക​ൾ 

ഒ​റ്റ​ത്ത​ടി വൃ​ക്ഷ​മാ​യ കു​ട​പ്പ​ന​യു​ടെ ശാ​സ്ത്രീ​യ നാ​മം കോ​റി​ഫ എ​ന്നാ​ണ്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കൂ​ട​യു​ണ്ടാ​ക്കാ​നാ​യി ഇ​തി​ന്റെ ഓ​ല​ക​ൾ (പ​ട്ട​ക​ൾ) ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​കാം ഈ ​ഇ​ന​ത്തി​ൽ​പെ​ട്ട പ​ന​ക​ൾ​ക്ക് കു​ട​പ്പ​ന എ​ന്ന പേ​രു വ​ന്ന​ത്. വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര മേ​യാ​നാ​യി ഇ​തി​ന്റെ ഓ​ല​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു

അ​ടി​മാ​ലി: ക​ണ്ണി​നും മ​ന​സ്സി​നും കു​ളി​ർ​മ സ​മ്മാ​നി​ച്ച് പ​നം​കു​ട്ടി​യി​ൽ കൂ​ട്ട​ത്തോ​ടെ കു​ട​പ്പ​ന​ക​ൾ പൂ​വി​ട്ടു. അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത വ​ഴി ക​ട​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​ണ് പൂ​ത്തു​ല​ഞ്ഞ പ​ന​ങ്കു​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര. ഈ ​മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ട​പ്പ​ന​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ പൂ​വി​ട്ട് പൂ​ങ്കു​ല​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ കാ​ല​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ‍ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ഇ​തി​ന്റെ പ​ട്ട​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ കു​ട​ക​ളാ​യി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന കു​ട​ക​ൾ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഇ​ന്നും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്.

തൊ​പ്പി​ക്കു​ട​ക​ൾ പു​രു​ഷ​ന്മാ​രും കു​ണ്ട​ൻ​കു​ട​ക​ൾ കു​നി​ഞ്ഞു​നി​ന്ന്​ പാ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. അ​നു​ഷ്ഠാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ല​ങ്കാ​രാ​വ​ശ്യ​ത്തി​നും ഇ​പ്പോ​ഴും ഇ​തു​കൊ​ണ്ട് കു​ട​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. കേ​ര​ള​ത്തി​ന്റെ​യും ക​ർ​ണ്ണാ​ട​ക​ത്തി​ന്റെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു കു​ട​പ്പ​ന​ക​ൾ ധാ​രാ​ള​മാ​യി ക​ണ്ടു​വ​ന്നി​രു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ ക​ല്ലാ​ർ​കു​ട്ടി ടൗ​ണി​ന്​ സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റി​ന്​ കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള നേ​ര്യ​മം​ഗ​ലം പ​വ​ർ​ഹൗ​സി​ന്റെ ഭാ​ഗ​മാ​യ അ​ണ​ക്കെ​ട്ടി​ന് താ​ഴ്ഭാ​ഗ​ത്താ​യാ​ണ് കു​ട​പ്പ​ന​ക​ൾ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ളം​മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പ​ന​ങ്കു​ല​ക​ൾ പൂ​ത്തു​ല​ഞ്ഞ​തോ​ടെ പ​ന​യു​ടെ പ​ച്ച​യോ​ല​ക​ൾ കാ​ണാ​ൻ​പോ​ലും ക​ഴി​യി​ല്ല. ഇ​തു​വ​ഴി പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി, പ​ന​ങ്കു​ല​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ പ​നം​കു​ട്ടി​യു​ടെ സൗ​ന്ദ​ര്യം ആ​വോ​ളം ആ​സ്വ​ദി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.

പ​ന​മ​ര​ങ്ങ​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ഈ​ന്ത​പ്പ​ന, ക​രി​മ്പ​ന, ചൂ​ണ്ട​പ്പ​ന, എ​ണ്ണ​പ്പ​ന​യൊ​ക്കെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്.

പ​ന​യി​ൽ നി​ന്ന്​ ചെ​ത്തി കി​ട്ടു​ന്ന ക​ള്ളും, ക​രി​പ്പെ​ട്ടി ച​ക്ക​ര​യു​മൊ​ക്കെ ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. പ​ഴ​യ​കാ​ല​ങ്ങ​ളി​ൽ താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്ന​തും പ​ന​യോ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശ​പ്പും ദാ​ഹ​വും അ​ക​റ്റാ​ൻ പ​ന​ങ്ക​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​ണ്. പ​ന​ങ്കു​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​ക​ളും വി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​യാ​ണെ​ങ്കി​ലും പ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ പൂ​ത്തു​ല​യു​ന്ന​ത് ആ​ദ്യ​മാ​യി കാ​ണു​ന്ന​വ​രാ​ണ് അ​ധി​ക​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki newsUmbrella Palm TreeCorypha
News Summary - Umbrella Palm Tree
Next Story