കാട്ടാന ശല്യം; മാങ്കുളത്ത് കർഷകൻ കൃഷി വെട്ടിനശിപ്പിച്ചു
text_fieldsഅടിമാലി: കാട്ടാന വീടിനടുത്തേക്ക് വരാതിരിക്കാന്‍ കൃഷി വെട്ടിമാറ്റി കര്ഷകന്. ഒരാഴ്ചയായി കാര്‍ഷിക മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാതെ നില്ക്കുന്ന കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടുകയാണ് പെരുമ്പന്‍കുത്ത് കുമ്പളശേരില് മനോജ്.
ജീവഭയത്താലാണ് വാഴ ഉള്‍പ്പെടെയുള്ള കൃഷി വെട്ടിമാറ്റിയത്. കാട്ടാനകള്‍ വരുമ്പോള്‍ വീട്ടുകാരുമായി പലായനം ചെയ്ത് മടുത്തെന്നും കൃഷി ഉപേക്ഷിച്ചാല്‍ ജീവനെങ്കിലും തിരിച്ചുകിട്ടുമെന്നുമാണ് മനോജ് പറയുന്നത്. ഈ ഭാഗത്ത് 30 കുടുംബങ്ങളാണ് കാട്ടാന ഭീതിയില്‍ മറ്റിടങ്ങളിലേക്ക് താമസം മാറ്റിയത്. രാത്രിയും പകലുമില്ലാതെ ഇവയുടെ ശല്യം മൂലം വലിയ പ്രതിസന്ധിയാണ്. പഞ്ചായത്തിലെ 96ലും ആനക്കുളത്തും സമാന പ്രതിസന്ധിയുണ്ട്.
വനം വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീം മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാട്ടാനയുള്ള ഭാഗങ്ങളില്‍ ഇവരുടെ സേവനമില്ല. വാഹനത്തില്‍ റോന്തുചുറ്റുന്ന ഇവര്‍ പലയിടങ്ങളിലെത്തി പടക്കം പൊട്ടിക്കും. കാട്ടാന ഇറങ്ങുമ്പോള്‍ ഇവരെ വിളിച്ചാല്‍ കിട്ടുകയുമില്ല. മൂന്നാര്‍, അടിമാലി, ചിന്നക്കനാല്‍, മറയൂര്‍, വട്ടവട, രാജകുമാരി പഞ്ചായത്തുകളിലും കാട്ടാനകള്‍ വ്യാപകനാശമാണ് വരുത്തുന്നത്. പെരുമ്പന്‍കുത്തില്‍ 100 മീറ്റര്‍ കിടങ്ങ് തീര്‍ത്തതിനാല്‍ കാട്ടാനകള്‍ കൃഷിയിടത്തിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.