ബി.എല്‍ റാമില്‍ ഒറ്റയാന് വീണ്ടും വീടുകള്‍ തകര്‍ത്തു
text_fieldsഅടിമാലി: ചിന്നക്കനാല്‍ ബി.എല്‍ റാമില്‍ വീണ്ടും രണ്ട് വീട് ഒറ്റയാന് തകര്‍ത്തു. അരിക്കൊമ്പന് എന്ന ഒറ്റയാനാണ് മണിച്ചെട്ടിയാര്, മുരുകന് എന്നിവരുടെ വീടുകള്‍ വെള്ളിയാഴ്ച പുലര്‍ച്ച 1.30ന് തകര്‍ത്തത്. ഇരുവീട്ടിലും മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് താമസിച്ചിരുന്നത്. മണിച്ചെട്ടിയാരുടെ വീട്ടില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്.
ആന വീടിെൻറ ഭിത്തി തള്ളിയിട്ടതോടെ പിന്‍വാതിലിലൂടെ ഇവര്‍ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി. സമീപത്ത് തന്നെയുള്ള മുരുകെൻറ വീട്ടില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴംഗ അന്തർ സംസ്ഥാന തൊഴിലാളി കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാന് ഈ വീടിെൻറ ഒരു ഭിത്തിയും തകര്‍ത്തു. വീടിനകത്തുണ്ടായിരുന്നവര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഒാടിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
വിവരം പ്രദേശവാസിയായ പ്രഭു മണി പഞ്ചായത്ത് അംഗം രമേഷ് മൂക്കനെ ഫോണില്‍ അറിയിച്ചു. രമേഷ് ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി രണ്ട് വീടുകളിലുമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.