ഇടമലക്കുടിയുടെ ഉറക്കം കെടുത്തി കാട്ടാനകൾ; കാവലിരുന്ന് യുവാക്കൾ
text_fieldsഅടിമാലി: ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി വളഞ്ഞ് കാട്ടാന കൂട്ടങ്ങൾ. ഭീതിയിൽ ആദിവാസി സമൂഹം. നാല് വശങ്ങളും വനത്താൽ ചുറ്റപ്പെട്ടതാണ് ഗോത്ര വർഗ്ഗക്കാർ മാത്രമുള്ള ഇടമലക്കുടി. മൂന്ന് സർക്കാർ സ്ഥാപനങ്ങൾ അടക്കം അടുത്തടുത്ത ദിവസങ്ങളിൽ നശിപ്പിച്ചു. വ്യാപകമായി കൃഷിയും നശിപ്പിക്കുകയാണ്. വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സോളാർ വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെ ങ്കിലും ഇവ പ്രവർത്തന രഹിതമാണ്.
പലതും കാട്ടാനകൾ തന്നെ നശിപ്പിച്ചതാണ്. 28 കോളനികളാണ് ഇടലമലക്കുടി പഞ്ചായത്തിലുള്ളത്. രാത്രിയിൽ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ വരുന്നുണ്ടോയെന്നറിയാൻ കാവലിരിക്കുകയാണ് യുവാക്കൾ. ഒരാഴ്ചയായി കാട്ടാനകൾ കോളനികളിൽ നിന്ന് പോയിട്ടില്ല. മൂന്നാറിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് ഇടമലക്കുടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.