ഐശ്വര്യ കേരളയാത്ര ഇന്ന് ഇടുക്കി ജില്ലയിൽ
text_fieldsതൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന് അടിമാലി മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി 'ലിസൺ കേരള' പരിപാടിയിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കം. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. തുടർന്ന് മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 10ന് അടിമാലി, ഉച്ചക്ക് 12ന് നെടുങ്കണ്ടം, രണ്ടിന് കട്ടപ്പന, വൈകീട്ട് നാലിന് ഏലപ്പാറ, ആറിന് തൊടുപുഴ എന്നിവിടങ്ങളിൽ യാത്രക്ക് വരവേൽപ് നൽകും.
സ്വീകരണ സമ്മേളനങ്ങളിൽ കോവിഡ് േപ്രാട്ടോക്കോൾ കർശനമായും പാലിക്കണമെന്ന്് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡൻറ് മാർട്ടിൻ മാണി, സി.എം.പി ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി സി.കെ. ശിവദാസ്, ജനതാദൾ ജില്ല പ്രസിഡൻറ് രാജു ജോർജ് എന്നിവർ അഭ്യർഥിച്ചു.
യു.ഡി.എഫ് പ്രകടനപത്രിക: നിർദേശങ്ങൾ സമാഹരിക്കുന്നു
നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം പരിഹരിക്കാനുള്ള നിർദേശങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ പ്രതിപക്ഷ നേതാവ് പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു.
മുഴുവൻ പേർക്കും പട്ടയം, വായ്പകൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തി ബാങ്ക് വായ്പകളിൽ ആശ്വാസ പദ്ധതികളും പുനഃക്രമീകരണവും ഉണ്ടാക്കുക, ജില്ലക്ക് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽ കോളജിൽ അധ്യയനം ആരംഭിച്ച് പൂർണതയിൽ എത്തിക്കുക, റബറിന് കിലോക്ക് 250 രൂപയും കുരുമുളകിന് 750 രൂപയും തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഐശ്വര്യകേരള യാത്രയിൽ പ്രതിപക്ഷ നേതാവിന് സമർപ്പിക്കുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
പ്രകടനപത്രികയുടെ രൂപരേഖ തയാറാക്കുന്ന ശശി തരൂർ എം.പി, ഡോ. എം.കെ. മുനീർ, ബെന്നി ബഹനാൻ എം.പി, എൻ.കെ. േപ്രമചന്ദ്രൻ എം.പി, സി.പി. ജോൺ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും.
വിളംബരജാഥ
മൂന്നാർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ സന്ദേശവുമായി ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ വിളംബരയാത്രകൾ നടത്തി. മൂന്നാർ, മാട്ടുപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന യാത്രകൾ കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് എ.കെ. മണി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാർ, വൈസ് പ്രസിഡൻറ് സുനിൽ, സെക്രട്ടറി സി. നെൽസൺ, എ. ആൻഡ്രൂസ്, സിന്ത മുത്താർ മൊയ്തീൻ, ജയരാജ്, ആർ. രാജാറാം, ജി. പീറ്റർ, വി. മുത്തുരാജ്, എസ്. നല്ലമുത്ത് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.