അക്ഷരലക്ഷം പദ്ധതി; ഇടുക്കിയിൽ സാക്ഷരരായത് 644പേർ
text_fieldsതൊടുപുഴ: അക്ഷരലക്ഷം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജില്ലയിൽ സാക്ഷരരായത് 644 പേർ. കേരളത്തിൽ അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിന് കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന സാക്ഷത പദ്ധതിയാണ് അക്ഷരലക്ഷം. ഇതിെൻറ ഭാഗമായി മികവുത്സവം എന്ന പേരിൽ 2020ൽ ആരംഭിച്ച രണ്ടാംഘട്ട സാക്ഷരത ക്ലാസുകളുടെ പൊതുപരീക്ഷ കോവിഡ് സാഹചര്യത്തിൽ മാറ്റിെവച്ചിരുന്നു. ഈ പരീക്ഷ നവംബർ ഏഴ് മുതൽ 14 വരെ തീയതികളിൽ നടത്തും. പഠിതാക്കളിൽ പരീക്ഷ ഭീതി ഉളവാക്കാതെ അറിവിെൻറ മികവ് പരിശോധന മാത്രമാണ് മികവുത്സവം ലക്ഷ്യമിടുന്നത്.
ജില്ലയിൽ 2321 പേരാണ് 65 കേന്ദ്രങ്ങളിലായി മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ 624 പേർ പുരുഷന്മാരും 1697 പേർ സ്ത്രീകളുമാണ്. എസ്.സി വിഭാഗത്തിൽനിന്ന് 876 പേരും, എസ്.ടി വിഭാഗത്തിൽനിന്ന് 439 പേരും പരീക്ഷ എഴുതുന്നു. പുതുതായി അക്ഷരം പഠിച്ചവരോ, എഴുത്തും വായനയും മറന്നവരോ ആണ് പഠിതാക്കൾ.
22 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ളവർ പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. ഭിന്നശേഷിക്കാരായ പഠിതാക്കൾക്ക് പരീക്ഷ എഴുതുന്നതിനായുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികവുത്സവം നടത്തിപ്പിനായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.ജില്ലയിലെ മുഴുവൻ പഠിതാക്കളും മികവുത്സവത്തിൽ പങ്കെടുക്കണമെന്ന് സാക്ഷരത മിഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.