'ലൂസിഫറി'െൻറ കുഞ്ഞൻ ജീപ്പ് ഇനി അമൃതേഷിന് സ്വന്തം
text_fieldsതൊടുപുഴ: അമൃതേഷിെൻറ ആഗ്രഹംപോലെ തന്നെ കുഞ്ഞൻ വില്ലീസ് ജീപ്പുമായി അരുൺകുമാർ കൊല്ലത്തെ അവെൻറ വീട്ടിലെത്തി. ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയെപ്പോലെ (മോഹൻലാൽ) ആ പത്തുവയസ്സുകാരൻ ജീപ്പിലേക്കിരുന്നു.
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു ആ മുഖത്ത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ കിടക്കുേമ്പാഴാണ് കൊല്ലം സ്വദേശിയായ അമൃതേഷിന് കുഞ്ഞൻ ജീപ്പെന്ന ആഗ്രഹം ഉണ്ടാകുന്നത്. നേരത്തേ അരുൺകുമാർ തെൻറ മക്കൾക്കായി നിർമിച്ച സുന്ദരി എന്ന ഓട്ടോയുടെ മിനിയേച്ചർ പതിപ്പ് തരംഗമായിരുന്നു.
ഈ വിഡിയോ കണ്ടതിനുശേഷമാണ് അമൃതേഷ് നെടുമ്പള്ളി ജീപ്പ് പോലൊരുണ്ണം വേണമെന്ന ആഗ്രഹം പറയുന്നത്. നവമാധ്യമ സുഹൃത്തുക്കൾ ഈ വിവരം അരുൺകുമാറിനെ അറിയിക്കുകയായിരുന്നു. ഇടുക്കി ജില്ല ആശുപത്രിയിലെ മെയിൽ നഴ്സാണ് തൊടുപുഴ വെള്ളിയാമറ്റത്ത് മൂത്തേടത്ത് പറമ്പിൽ അരുൺകുമാർ.
കോവിഡ് കാലത്തെ ആശുപത്രി തിരക്കുകൾക്കിടയിലും ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം. ലൂസിഫർ സിനിമയിലെ വില്ലീസ് ജീപ്പുപോലൊരെണ്ണം എന്ന അവെൻറ ആഗ്രഹത്തിനനുസരിച്ച് ഏഴുമാസം കൊണ്ടാണ് ജീപ്പിെൻറ പണി പൂർത്തിയായത്.
തകിടാണ് ഈ കുഞ്ഞൻ വില്ലീസ് ജീപ്പ് നിർമിക്കാൻ ഉപയോഗിച്ചത്. മുന്നിൽ ഡ്രൈവർക്കുള്ള സീറ്റും പിന്നിൽ നീളത്തിലുള്ള സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ചാർജിങ് സംവിധാനവും മ്യൂസിക് സിസ്റ്റവും കൊച്ചു വില്ലീസിെൻറ പ്രത്യേകതയാണ്. സാധാരണ വാഹനങ്ങളിലേതുപോലുള്ള ലൈറ്റുകളും ഇൻഡിക്കേറ്ററും യഥാർഥ വാഹനങ്ങളിലേതുപോലെ ഗിയർ ലിവർ, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുമുണ്ട്. ചാർജ് ചെയ്താൽ മൂന്ന് മണിക്കൂർ വരെ ഓടും. നെടുമ്പള്ളി എന്ന് ജീപ്പിന് പേരിടുകയും ചെയ്തു.
കുട്ടി ജീപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആനന്ദ് മഹീന്ദ്ര ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അഭിനന്ദനവുമറിയിച്ചിരുന്നു. നവമാധ്യമ സുഹൃത്തുക്കളാണ് ജീപ്പ് നിർമിക്കാനുള്ള സാമ്പത്തിക സഹായം അരുൺ കുമാറിന് നൽകിയത്. 40,000 രൂപയോളം ചെലവുണ്ടായിരുന്നു. 70 കിലോയാണ് ജീപ്പിെൻറ ഭാരം. 150കിലോവരെ ജീപ്പിൽ കൊണ്ടുപോകാൻ കഴിയും.
വെള്ളിയാഴ്ച ഉച്ചയോടെ അരുൺകുമാറും ഭാര്യ ആര്യയും മക്കളായ കേശിനിയും മാധവും ചേർന്ന് നെടുമൺകാവിലെത്തിയാണ് ജീപ്പ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.