റോഡ് നീളെ മാലിന്യം തള്ളി സാമൂഹികവിരുദ്ധർ
text_fieldsകോടിക്കുളം: ചാലക്കമുക്ക്-ഇല്ലിച്ചുവട് റോഡ് നീളെ മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചയോയാണ് ആൾതാമസം കുറഞ്ഞതും കാളിയാർ ഹരിസൺ റബർ പ്ലാന്റേഷനിൽ കൂടി കടന്നു പോകുന്നതുമായ റോഡിൽ പലഭാഗത്തായി ചാക്കുകണക്കിന് മാലിന്യം തള്ളിയത്. ഇതിൽ സ്കാനിങ് ഫിലിം, ആശുപത്രി മാലിന്യം തുടങ്ങി പുനരുപയോഗിക്കാൻ കഴിയാത്തതും നശിപ്പിക്കാൻ കഴിയാത്തവയുമാണ് ഏറെയും.
ശനിയാഴ്ച രാവിലെ വിവരം അറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. സി.സി ടി.വി ദൃശ്യങ്ങളും മാലിന്യത്തിൽനിന്ന് ലഭ്യമായ തെളിവുകളുംവെച്ച് പൊലീസ് സഹായത്തോടെ കുറ്റക്കരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇത്തരം സാമൂഹിക ദ്രോഹപ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബുവും വൈസ് പ്രസിഡന്റ് ഹലീമ നാസറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.