വാറ്റുകേന്ദ്രത്തിൽനിന്ന് ചാരായവും കോടയും പിടികൂടി
text_fieldsതൊടുപുഴ: ഓണവില്‍പനക്ക് വാറ്റുകേന്ദ്രത്തില്‍ വന്‍തോതില്‍ സൂക്ഷിച്ച ചാരായവും കോടയും മൂലമറ്റം എക്‌സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി. പഴയരിക്കാട്ട് സാബുവിെൻറ (44) പുരയിടത്തില്‍നിന്നാണ് അനധികൃതമായി സൂക്ഷിച്ച 200 ലിറ്റര്‍ കോടയും 60 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.
കേസില്‍ വീട്ടുടമസ്ഥനായ സാബു, മൂലക്കാട് ഭാഗത്ത് പൊട്ടനാനിക്കല്‍ പ്രസാദ് (40) എന്നിവരെ പ്രതികളാക്കി കേസെടുത്തു. എക്‌സൈസ് സംഘം എത്തിയതോടെ പ്രതികള്‍ ഓടിമറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരാഴ്ച മുമ്പ് മൂലമറ്റം റേഞ്ച് ഉദ്യോഗസ്ഥര്‍ ഇതിന് സമീപത്തുനിന്ന് 70 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും കണ്ടെത്തി കേസ് എടുത്തിരുന്നു.
റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആേൻറാ, പ്രിവൻറിവ് ഓഫിസര്‍ കെ.ആര്‍. ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.വി. ഡെന്നി, വി.ആര്‍. രാജേഷ്, എ.കെ. ദിലീപ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ. സിന്ധു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.