തൊടുപുഴക്ക് കലാകിരീടം
text_fieldsമുതലക്കോടം: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഉപജില്ലക്ക് ഓവറോള്‍ കിരീടം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ആകെ 824 പോയന്റ് നേടിയാണ് തൊടുപുഴ കിരീടമണിഞ്ഞത്.മൂന്ന് വിഭാഗത്തില്‍നിന്നായി 790 പോയന്റ് നേടി കട്ടപ്പന ഉപജില്ല സെക്കന്‍ഡ് ഓവറോള്‍ സ്വന്തമാക്കി. 682 പോയന്റ് നേടിയ അടിമാലി ഉപജില്ലക്കാണ് മൂന്നാം ഓവറോള്‍ സ്ഥാനം. സ്‌കൂള്‍ തലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങളില്‍ ആകെ 242 പോയന്‍റ് നേടി കൂമ്പന്‍പാറ ഫാത്തിമ മാത ജി.എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യനായി.
213 പോയന്റ് നേടിയ കല്ലാര്‍ ജി.എച്ച്.എസ്.എസിനാണ് രണ്ടാം ഓവറോളം സ്ഥാനം. അട്ടപ്പള്ളം എസ്.ടി എച്ച്.എസ് 141 പോയന്റുമായി മൂന്നാമതെത്തി.ഉപജില്ല അടിസ്ഥാനത്തില്‍ യു.പി വിഭാഗത്തില്‍ പോയന്റുനില: തൊടുപുഴ - 158, അടിമാലി -148, കട്ടപ്പന -138, നെടുങ്കണ്ടം -135, അറക്കുളം -120, പീരുമേട് -81, മൂന്നാര്‍ -73. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പോയന്റുനില: കട്ടപ്പന -339, തൊടുപുഴ -321, അടിമാലി -291, നെടുങ്കണ്ടം -272, അറക്കുളം -205, പീരുമേട് -194, മൂന്നാര്‍ -36. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ പോയന്റുനില: തൊടുപുഴ -345, കട്ടപ്പന -313, നെടുങ്കണ്ടം -246, അടിമാലി -243, അറക്കുളം -194, പീരുമേട് -191, മൂന്നാര്‍ -6.
സ്‌കൂള്‍തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ യു.പി വിഭാഗത്തിന്റെ പോയന്‍റുനില: മറയൂര്‍ എസ്.എം.യു.പി സ്‌കൂള്‍ - 53, മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസ് -43, കൂമ്പന്‍പാറ ഫാത്തിമ മാത ജി.എച്ച്.എസ്.എസ് -40, ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പോയന്റുനില: കല്ലാര്‍ ജി.എച്ച്.എസ്.എസ് -102. കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ് -100, കൂമ്പന്‍പാറ ജി.എച്ച്.എസ്.എസ് -99, ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ പോയന്റുനില: കൂമ്പന്‍പാറ ജി.എച്ച്.എസ്.എസ് -103, കല്ലാര്‍ ജി.എച്ച്.എസ്.എസ് -101, കാളിയാര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് -92.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.