നിയമസഭ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതി
text_fieldsതൊടുപുഴ: 2021ലെ നിയമസഭയിലേക്കുള്ള പൊതു െതരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ്സ് തികഞ്ഞ പരമാവധിപ്പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമീഷന്‍.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിെൻറ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കേണ്ട തീയതി ഈമാസം 31വരെ നീട്ടിയതായി മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവയും വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാല്‍ വോട്ടര്‍പട്ടിക പുതുക്കലിന് കൂടുതല്‍ സമയം ആവശ്യമാണെന്ന ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാരായ കലക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് തീയതി നീട്ടിയത്.
കരട് വോട്ടര്‍പട്ടികയിൽ 2,63,00,000പേർ
2,63,00,000 ഓളം പേരാണ് നിലവില്‍ സംസ്ഥാനത്ത് കരട് വോട്ടര്‍പട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് ലക്ഷ്യം.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
പ്രായപൂര്‍ത്തിയായ ആരും വോട്ടര്‍പട്ടികയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ 31 വരെ സമഗ്രമായ കാമ്പയിന്‍ നടത്തുമെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ എല്ലാ അര്‍ഹരെയും ഉള്‍പ്പെടുത്തുന്നത് വേഗത്തിലാക്കാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായി മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസര്‍ ചര്‍ച്ച നടത്തി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഐ.ടി, സാമൂഹിക നീതി, തൊഴില്‍, പട്ടികജാതി, പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വകുപ്പുകള്‍ മുഖേന ചെയ്യാവുന്ന കാര്യങ്ങളില്‍ അഭിപ്രായമറിയിച്ചു.
18 വയസ്സ് തികഞ്ഞ വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന പേരുചേര്‍ക്കാന്‍ സമഗ്രമായ പരിപാടികള്‍ ഈമാസം നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.