Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅ​ന്ത​ർ സം​സ്ഥാ​ന...

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾക്കെതിരെ ആക്രമണം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾക്കെതിരെ ആക്രമണം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

അ​ടി​മാ​ലി: ബ​സ്​ സ്​​റ്റാ​ന്‍ഡി​ലെ മീ​ൻ വി​ൽ​പ​ന​ശാ​ല​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മാ​ര​ക​മാ​യി മു​റി​വേ​ൽ​പിച്ച മൂ​ന്നു​പേ​രെ അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​ന്നൂ​റേ​ക്ക​ർ കൂ​മ്പ​ൻ​പാ​റ ക​വ​ല​യി​ൽ കു​ന്നേ​ൽ സ​നീ​ഷ് (36), ക​ല്ലാ​ർ പീ​ച്ചാ​ട് തേ​വ​ർ​ക്കാ​ട്ടി​ൽ ലൈ​ജു (42), അ​ടി​മാ​ലി ത​ല​മാ​ലി സെ​റ്റി​ൽ മെ​ന്‍റി​ൽ തേ​വ​ർ​കു​ന്നേ​ൽ സ​ജി (44) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടി​മാ​ലി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് ബി​ഹാ​ർ സ്വ​ദേ​ശി അ​ൻ​വ​ർ ഹു​സൈ​നെ (28) ഷേ​വി​ങ് സെ​റ്റി​ൽ ഘ​ടി​പ്പി​ച്ച മൂ​ർ​ച്ച​യേ​റി​യ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പിച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. അ​ൻ​വ​ർ ഹു​സൈ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate workersarrest
News Summary - Attacks on interstate workers; Three people are under arrest
Next Story