ജീവിതവഴിയിൽ പ്രകാശംപരത്തി ബിനീഷ്; അപകടം മൂലം തകർത്ത ജീവിതത്തിനിടെ പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം
text_fieldsതൊടുപുഴ: പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവഴിയിൽ വെളിച്ചം വിതറുകയാണ് ബിനീഷ്. ജീവിതം തകിടംമറിച്ച അപകടം മൂലം 15ാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഇൗ 32കാരൻ ഇപ്പോൾ സ്വപ്നങ്ങൾക്ക് നിറം പകരാനുള്ള ജൈത്രയാത്രയിലാണ്. കഴിഞ്ഞദിവസം പത്താംതരം തുല്യത പരീക്ഷയിൽ നേടിയ മികച്ച വിജയം നൽകുന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പോക്കിന് വേഗം പകർന്നിട്ടുണ്ട്. പ്രശ്നങ്ങളുണ്ടാകുേമ്പാൾ തളർന്നിരിക്കുകയല്ല പോരാടുകയാണ് മുന്നിലുള്ള വഴിയെന്ന് പ്രങ്ങാട്ടിൽ പി.എസ്. ബിനീഷ് ജീവിച്ച് കാണിക്കുകയാണിവിടെ.
അച്ഛനെ സഹായിക്കുന്നതിനായി കെട്ടിടം പണിക്കുപോയപ്പോൾ ഉണ്ടായ അപകടമാണ് ബിനീഷിെൻറ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. 2006 എസ്.എസ്.എൽ.സി കാലഘട്ടത്തിൽ പുന്നയാർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതി കാത്തിരിക്കെ കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാൻ കെട്ടിടം പണിക്കുപോയി. ഇതിനിടെ ഒരുദിവസം കെട്ടിടത്തിന് മുകളിൽനിന്ന് കാൽവഴുതിവീണ് നട്ടെല്ലിനു ഗുരുതര ക്ഷതം സംഭവിച്ചു.
ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു. അരയ്ക്കുതാഴെ തളർന്ന് കിടപ്പിലായി. മാതാപിതാക്കൾ കിടപ്പാടം വിറ്റുവരെ ചികിത്സിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. പിന്നീട് വാടകവീട്ടിലായിരുന്നു താമസം. ഇതിനിടെ രോഗിയായ അച്ഛനും ബിഘഘഘനെ വിട്ടുപോയി. പ്രായമായ അമ്മ മാത്രമാണ് ഏക ആശ്രയം. അന്ന് പത്താംക്ലാസ് ഫലം വന്നപ്പോൾ ഒരുവിഷയം നഷ്ടപ്പെട്ടെങ്കിലും ആശുപത്രി വാസത്തിെൻറയും വേദനയുടെയും നാളുകളിൽ തുടർപഠനമെന്ന ചിന്തപോലും ബിനീഷിന് ഉണ്ടായില്ല. വാടക വീട്ടിൽനിന്ന് പൈനാവിൽ ഫ്ലവേഴ്സ് നൽകിയ വീട്ടിലാണ് ഇപ്പോൾ ബിനീഷിെൻറ താമസം.
കൈത്തൊഴിൽ വരുമാനം; ഇനിയും പഠിക്കണം
കൈത്തൊഴിലുകളിലൂടെ നിർമിക്കുന്ന വസ്തുക്കൾ വീടുകളിൽ കൊണ്ടുപോയി വിറ്റ് അതിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ബിനീഷും അമ്മയും ജീവിക്കുന്നത്. സോപ്പ്, ലോഷൻ എന്നിവ ഉണ്ടാക്കി വീടുകളിൽ കൊണ്ടുപോയി വിറ്റിരുന്നു. ഇപ്പോൾ എൽ.ഇ.ഡി ബൾബുകളാണ് നിർമിക്കുന്നത്. മുച്ചക്ര വാഹനത്തിലാണ് വിൽപനക്കായി പോകുന്നത്. പൈനാവ്, ചെറുതോണി എന്നിവിടങ്ങളിലൊക്കെ പോകും. തെൻറ അവസ്ഥ കണ്ട് പലരും വാങ്ങി സഹായിക്കാറുണ്ടെന്നും ബിനീഷ് പറയുന്നു.
പഠിക്കണമെന്ന ആഗ്രഹം മനസിസ്സിലുണ്ടായിരുന്നതിനാൽ 2013ൽ കേരള സാക്ഷരത മിഷൻ പത്താംതരം തുല്യത പരീക്ഷക്ക് പേര് നൽകിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ സാധിച്ചില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശവും അമ്മയുടെ പിന്തുണയും കൊണ്ട് വീണ്ടും പാറേമാവ് തുടർ വിദ്യാകേന്ദ്രത്തിലെ പ്രേരകിെൻറയടുത്ത് പേരുനൽകി പഠനം തുടങ്ങി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു പരീക്ഷഫലം പ്രസിദ്ധീകരിച്ചത്. 85 ശതമാനം മാർക്ക് നേടിയാണ് ബിനീഷ് പഠനം പൂർത്തിയാക്കിയത്. ഇനിയും പഠിക്കാൻ തന്നെയാണ് തീരുമാനമെന്ന് ബിനീഷ് പറഞ്ഞു. ഹയർ സെക്കൻഡറി കോഴ്സും കമ്പ്യൂട്ടർ കോഴ്സും പഠിക്കണമെന്നും വരുമാനമുള്ള ഏതെങ്കിലും ഒരു ജോലി നേടി അമ്മക്ക് താങ്ങാകണമെന്നാണ് ആഗ്രഹം. ഈ വിജയം അമ്മക്കും തന്നെ എടുത്ത് ക്ലാസിൽ കൊണ്ടുപോയിരുന്ന കൂട്ടുകാർക്കും അധ്യാപകർക്കും സമർപ്പിക്കുകയാണെന്നും ബിനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.