പാലം നിർമാണം പാതിവഴിയിൽ; ഈ വർഷവും ഇല്ലിപ്പാലം കടക്കണം സ്കൂളിലെത്താൻ
text_fieldsപൂമാല: കോച്ചേരി കടവിലെ പാലം നിർമാണം പൂർത്തിയാകാത്തതിനാൽ ഇത്തവണയും കുട്ടികൾക്ക് സ്കൂളിലെത്താൻ ഇല്ലി പാലം കടക്കണം. വടക്കാനറിന് ഇരുകരയിലുമായി താമസിക്കുന്ന കോച്ചേരിക്കടവ് നിവാസികളുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പാലം പണിയാൻ നടപടി ആയത്. പിന്നീട് എതിർപ്പുകളുടെയും തടസ്സങ്ങളുടെയും കാലമായിരുന്നു.
വനം വകുപ്പാണ് തടസ്സവാദവുമായി എത്തിയത്. ഇതോടെ പാലം പണിനിർത്തി കരാറുകാരൻ മടങ്ങി. പിന്നീട് രണ്ടു വർഷമായി നാട്ടുകാർ കലക്ടറേറ്റിലും ഡി.എഫ്.ഒ ഓഫിസിലും കയറിയിറങ്ങിയാണ് തടസ്സങ്ങൾ നിക്കിയത്. ഇതോടെ പണി പുനരാരംഭിക്കാൻ നടപടിയായി.
എന്നാൽ രണ്ടു കോൺക്രീറ്റ് കാലു വാർത്തപ്പോഴേയ്ക്കും മഴ ശക്തമായി. ഇതോടെ കരാറുകാരൻ താൽക്കാലികമായി പണി നിർത്തിമടങ്ങി. ഇനി മഴകുറഞ്ഞ് വടക്കാനറിലെ വെള്ളം ഇറങ്ങിയാലെ പണി ആരംഭിക്കാൻ കഴിയൂ.ജില്ല വികസന കമ്മീഷണർ ആയിരുന്ന അർജുൻ പണ്ട്യൻ ഇടപെട്ട് പട്ടിക വർഗ്ഗ വകുപ്പിന്റെ 52.2ലക്ഷം രൂപഉപയോഗിച്ചാണ് പാലം പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.