ബജറ്റ് പ്രഖ്യാപനങ്ങൾ ഇടുക്കിക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ
text_fieldsതൊടുപുഴ: കോവിഡ് രണ്ടാം തരംഗ ആശങ്കക്കിടയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലെങ്കിലും ജില്ലയുടെ പരിസ്ഥിതി, തോട്ടം, കാർഷിക, ടൂറിസം മേഖലകൾക്ക് ആശ്വാസമേകുമെന്ന് വിലയിരുത്തൽ.
തോമസ് െഎസക് അവതരിപ്പിച്ച അവസാന ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കുമെന്ന ഉറപ്പിനൊപ്പമാണ് പുതിയ പ്രഖ്യാപനങ്ങൾ. ജില്ലയുടെ പ്രധാന ആകർഷണങ്ങളായ തോട്ടം-കാർഷിക- മേഖലകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് ബജറ്റിലെ പരാമർശങ്ങൾ.
കൃഷി: ഉണർവിെൻറ പച്ചപ്പ്
കോവിഡ്മൂലം തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും കൃഷിഭവനുകളെ സ്മാർട്ടാക്കുമെന്ന പ്രഖ്യാപനം ജില്ലക്കും ഉണർവേകും.
കാർഷിക മേഖല കൂടിയായി ജില്ലയിലെ കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഉൽപന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനും നേരിടുന്ന പ്രതിസന്ധി. ഈ സാഹചര്യത്തിൽ കാർഷികോൽപന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവനശൃഖല ആരംഭിക്കുമെന്ന പ്രാഖ്യാപനവും പുതുക്കിയ ബജറ്റിലെ പ്രഖ്യാപനമാണ്.
അഞ്ച് അേഗ്രാപാർക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലും ജില്ല പ്രതീക്ഷവെക്കുന്നു. റബർ കർഷകർക്ക് വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്ന റബർ സബ്സിഡി കുടിശ്ശിക കൊടുത്തുതീർക്കാൻ 50 കോടി വകയിരുത്തുമെന്ന പ്രഖ്യാപനം ജില്ലയിലെ റബർ കർഷകർ ആശ്വാസത്തോടെയാണ് കേട്ടത്.
തോട്ടം: പ്രതീക്ഷയുടെ വിളവ്
കോവിഡിെനത്തുടർന്ന് സമസ്ത മേഖലകളും പ്രതിസന്ധിയിലാണ്, പ്രത്യേകിച്ച് തോട്ടം മേഖല. പ്ലാേൻറഷൻ ഡയറക്ടേററ്റ് ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുന്നതാണ്. തോട്ടവിളകളുടെ കൃഷി അനാകർഷകമായി മാറുന്ന സാഹചര്യമാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്കുപോകുന്നു. മേഖലയുടെ വികസനവും ഭരണകാര്യങ്ങളും ശ്രദ്ധിക്കുന്നതിന് പരിഗണന നൽകുന്നതിനാണ് ആലോചന.
തോട്ടവിളകളുടെ വൈവിധ്യവത്കരണത്തെക്കുറിച്ച് പഠിച്ച് നയം രൂപവത്കരിക്കാൻ നടപടി കൈക്കൊള്ളുമെന്ന പ്രഖ്യാപനം മേഖലക്ക് ആശ്വാസം നൽകുന്നതാണ്. പരമ്പരാഗത തോട്ടവിളകൾക്കുപുറമെ പുതിയ വിളകളായ റംബുട്ടാൻ, അവക്കാഡെ, ഡ്രാഗണ്ഫ്രൂട്ട്, മാങ്കോസ്റ്റിൻ തുടങ്ങി പുതിയ ഇന ഫലവർഗങ്ങൾ കൃഷി ചെയ്യാനും വിപണനം െചയ്യാനും േശഖരിച്ച് സൂക്ഷിക്കാനും മൂല്യവർധന ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. നയം രൂപവത്കരിച്ച് ആറുമാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി: മാറ്റത്തിെൻറ തെളിനീർ
ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കംചെയ്യാനുള്ള നടപടി കൈക്കൊള്ളുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പ്രളയത്തെതുടർന്നും മണ്ണിടിച്ചിലിനെത്തുടർന്നും വിവിധ ജലാശയങ്ങളുടെയും നദികളുടെയും ജലം വഹിക്കാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്. മണവും മാലിന്യങ്ങളും നീക്കംചെയ്യുന്നത് വഴി വെള്ളപ്പൊക്കസാധ്യത ഇല്ലാതാകും. ഇതിനായി ഒരുസമഗ്ര പാക്കേജ് നടപ്പാക്കാനാണ് ബജറ്റിലെ പരാമർശം.
തുടർച്ചയായ അതിതീവ്ര മഴക്കും വെള്ളപ്പൊക്കത്തിനുശേഷം അണക്കെട്ടുകളിലും നദികളിലും ചളിയും മണലും മാലിന്യങ്ങളും അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഇതുമൂലം പലയിടങ്ങളിലും നദികൾ വഴിമാറി ഒഴുകുന്ന സാഹചര്യവുമുണ്ട്. കനാലുകളുടെ വശങ്ങൾ സംരക്ഷിക്കുക, അവ വൃത്തിയാക്കുക, നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ജല നിർഗമനം ഉറപ്പുവരുത്തുക തുടങ്ങിയ ബൃഹത്തായ പദ്ധതികളും പാക്കേജിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്.
ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നാകും പദ്ധതി നടപ്പാക്കുക. 500 കോടിയെങ്കിലും ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമികഘട്ടത്തിനായി 50 കോടിയാണ് അനുവദിച്ചത്.
ടൂറിസം: വീണ്ടും തളിർക്കും
ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനാദസഞ്ചാര മേഖലക്ക് കോവിഡ്മൂലം കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോവിഡിെൻ രണ്ടാം വ്യാപനവും തുടർനിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം തീർത്തും പ്രതിസന്ധിയിലാക്കി.
കോവിഡാനന്തര ടൂറിസം സാധ്യതകൾ അവലോകനം ചെയ്ത് ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് പ്രഖ്യാപനം.
ടൂറിസം വകുപ്പിന് മാർക്കറ്റിങ്ങിന് നിലവിലുള്ള നൂറുകോടിക്ക് പുറമെ 50 കോടികൂടി അധികമായി അനുവദിക്കും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം വിനോദസഞ്ചാര മേഖലയിലെ പല സംരംഭങ്ങളും അടച്ചുപൂട്ടലിെൻറ വക്കിലാണ്. ഈ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നത്. പാക്കേജിെൻറ വിശദാംശങ്ങൾ ടൂറിസം വകുപ്പാണ് തയാറാക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ ജില്ലക്ക് കിട്ടിയത്
- മൂന്നാറിൽ കെ.എസ്.ആർ.ടി.സി ഭൂമിയിൽ 100 കോടി ചെലവിൽ ബജറ്റ് ഹോട്ടൽ
- ഇടുക്കി മെഡിക്കൽ കോളജ് കെട്ടിട നിർമാണം പൂർത്തീകരിക്കും
- ഇടുക്കി എൻസ്ട്രിപ് പദ്ധതി പഠനത്തിന് ഒമ്പതുകോടി
- മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ വിപുലീകരണം
- ശബരിപാതക്ക് കിഫ്ബിയിൽനിന്ന് 2,000 കോടി
- ഇടുക്കിയിലെ കുരുമുളക് വികസനത്തിന് 50 കോടി
- കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.