ഉദ്യോഗാർഥികളുടെ സമരം: യു.ഡി.എഫിേൻറത് കുറുക്കൻ രാഷ്ട്രീയം –ബിനോയ് വിശ്വം
text_fieldsഅടിമാലി: ഉദ്യോഗാർഥികളെ മുന്നിൽനിർത്തി വോട്ട് പിടിക്കാനുള്ള യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ശ്രമം കുറുക്കൻ രാഷ്ട്രീയമെന്ന് ബിനോയ് വിശ്വം. ചെറുപ്പക്കാരുടെ തൊഴിലിനുവേണ്ടിയുള്ള ശ്രമങ്ങളെ കുറ്റമായി എൽ.ഡി.എഫ് കാണുന്നില്ല. എന്നാൽ, രാഷ്ട്രീയ ചട്ടുകമായി അവർ മാറരുത്. അടിമാലിയില്‍ വികസന മുന്നേറ്റ യാത്രക്ക് വരവേൽപ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അഞ്ചുവർഷം നല്കിയ തൊഴിലിെനക്കാൾ അധികം തൊഴിലവസരങ്ങള്‍ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഇടതുസര്‍ക്കാര്‍ നല്കി. ഭക്തരുടെ വിശ്വാസപരമായ കാര്യങ്ങളെ ഇടതുപക്ഷം വലുതായാണ് കാണുന്നത്. എൻ.എസ്.എസുമായി ഇടതുപക്ഷത്തിന് അടുപ്പമുണ്ട്. ഒരു പ്രസ്താവനകൊണ്ട് എൻ.എസ്.എസ് യു.ഡി.എഫ് പാളയത്തിലെത്തിയെന്ന് കാണേണ്ടതില്ല.
വിശ്വാസങ്ങള്‍ക്ക് തീപിടിപ്പിച്ച് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താമെന്നത് യു.ഡി.എഫ്- ബി.ജെ.പി വ്യാമോഹം മാത്രമാണ്. ഇടതുപക്ഷമാണ് ആത്മാർഥമായി വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്. മോദിവാഴ്ചക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. എതിര്പ്പിെനയും വിയോജിപ്പിെനയും അവര്‍ ഭയപ്പെടുന്നു. ബി.ജെ.പിയുമായി കേരളത്തില്‍ യു.ഡി.എഫ് സഖ്യമുണ്ടാക്കാന്‍ നില്‍ക്കുകയാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം ഗൗരവമേറിയ ഒന്നാണെന്നും ഈ സര്‍ക്കാർ 40,000 പേര്‍ക്ക് ഇടുക്കിയില്‍ പട്ടയം അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ യാത്ര അംഗങ്ങളായ മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള, തോമസ് ചാഴികാടന്, എസ്.രാജേന്ദ്രന് എം.എല്‍.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
നെടുങ്കണ്ടം: ഒരിക്കൽ എൽ.ഡി.എഫ് എങ്കിൽ അടുത്തതവണ യു.ഡി.എഫ് എന്ന കേരളത്തിെൻറ ചരിത്രം പഴങ്കഥയാണെന്നും ഇന്നും നാളെയും ഇടതുമുന്നണി ആയിരിക്കുമെന്നും സി.പി.ഐ നേതാവ് ബിനോയി വിശ്വം. വികസന മുേന്നറ്റ ജാഥക്ക്് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ സി.യു. ജോയി അധ്യക്ഷത വഹിച്ചു. വർക്കല ബി. രവികുമാർ, ജോർജ് അഗസ്റ്റിൻ, എം.വി. ഗോവിന്ദൻ, തോമസ് ചാഴികാടൻ എം.പി, പി. വസന്തം, പി.എൻ. വിജയൻ, ബേബിച്ചൻ ചിന്താർമണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.